സുരക്ഷ പൂർണം കൂളായി പരീക്ഷ‌യെഴുതാം



  മലപ്പുറം പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളോടെ ചൊവ്വാഴ്‌ച എസ്എസ്എൽസി പരീക്ഷ പുനഃരാരംഭിക്കും. ഹയർ സെക്കന്‍ഡറി പരീക്ഷ ബുധനാഴ്‌ച‌ തുടങ്ങും.  ജില്ലയിലെ 295 ഹൈസ്‌കൂൾ പരീക്ഷാ കേന്ദ്രങ്ങളിലും 230ലധികം ഹയർ സെക്കൻഡറി പരീക്ഷാ കേന്ദ്രങ്ങളിലുമായി കോവിഡ് 19 പ്രതിരോധ മുന്നൊരുക്കമായി. പിടിഎ എക്‌സിക്യൂട്ടീവ് ചേർന്ന് സജീകരണം വിലയിരുത്തി.     ജില്ലയിൽ 78,094 വിദ്യാർഥികൾ എസ്എസ്എൽസി പരീക്ഷ എഴുതും. രണ്ടേകാൽ ലക്ഷം പ്ലസ് വൺ - പ്ലസ് ടു വിദ്യാർഥികളുണ്ട്. 7500 വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർഥികളും. ജില്ലയിലെ വിദ്യാർഥികളിൽ ചിലർ ലക്ഷദ്വീപിലും മറ്റ് ജില്ലകളിലും പരീക്ഷയെഴുതും. എസ്എസ്എൽസി പ്ലസ് വൺ പരീക്ഷ ഉച്ചയ്‌ക്കുശേഷവും പ്ലസ് ടു പരീക്ഷ രാവിലെയുമാണ്‌. പരീക്ഷാഹാളിൽ സാമൂഹിക അകലം പാലിച്ച് 20 വിദ്യാർഥികളെയിരുത്തും. കുട്ടികളെയെത്തിക്കാൻ സ്‌കൂൾ ബസ്‌ ഉപയോഗിക്കും. ആവശ്യമെങ്കിൽ സമീപത്തെ പ്രൈമറി വിദ്യാലയങ്ങളിലെ ബസുകളും ഉപയോഗപ്പെടുത്തും. അത്യാവശ്യഘട്ടത്തിൽ ബസുകൾ വാടകയ്‌ക്കെടുക്കാനും അനുമതി നൽകിയിട്ടുണ്ട്. ഓരോ പരീക്ഷ കേന്ദ്രത്തിലും വിദ്യാർഥികൾക്കും അധ്യാപകർക്കുമായി പ്രത്യേക പ്രവേശന കവാടം നിശ്ചയിച്ചിട്ടുണ്ട്.  നിലമ്പൂർ മണ്ഡലത്തിലെ വിവിധ സ്കൂളുകളിലെ സുരക്ഷ ക്രമീകരണം പി വി അൻവർ എംഎൽഎ നേരിട്ടെത്തി വിലയിരുത്തി. ഹാളിൽ കയറുംമുമ്പ്‌   സാനിറ്റൈസർ, മാസ്‌ക്, ഗ്ലൗസ് എന്നിവ വിദ്യാർഥികൾക്കും അധ്യാപകർക്കും നൽകും. പരീക്ഷാഹാളിലേക്ക് പ്രവേശിക്കുംമുമ്പ് എല്ലാവരെയും തെർമൽ സ്‌കാനിങ്ങിന് വിധേയരാക്കും. 300 കുട്ടികൾക്ക് ഒരു തെർമൽ സ്‌കാനറുണ്ടാകും. ക്രമീകരണം പൂർത്തിയായതായി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ എസ് കുസുമം പറഞ്ഞു. ക്വാറന്റൈനിൽ കഴിയുന്ന വിദ്യാർഥികൾക്ക് ഭയവും ആശങ്കയുമില്ലാതെ പരീക്ഷ എഴുതാൻ സൗകര്യമൊരുക്കിയതായും  അറിയിച്ചു.  കൂട്ടുകൂടേണ്ട വിദ്യാർഥികൾ സഹപാഠികളുമായി ഇടപഴകാൻ പാടില്ല.  ഇക്കാര്യങ്ങളിൽ അധ്യാപകർ ജാഗ്രത പുലർത്തണം. അധ്യാപകർക്ക് ഓൺലൈനായി സുരക്ഷാ ബോധവൽക്കരണ ക്ലാസ് നൽകി.  പരീക്ഷ ഹാൾ, ടോയ്‌ലറ്റ്‌, കിണർ എന്നിവിടങ്ങൾ ഫയർഫോഴ്‌സ് അണുവിമുക്തമാക്കി. പനി ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങളുള്ളവരുടെ ഉത്തരക്കടലാസ്‌ പ്രത്യേക പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിക്കും. Read on deshabhimani.com

Related News