തീരംതുടച്ച്‌...താങ്ങാകാൻ



താനൂർ അതിജീവനത്തിന്റെ‌ പുതിയ മാനങ്ങൾ തീർത്ത്‌ ഡിവൈഎഫ്ഐയുടെ ‘റീസൈക്കിൾ കേരള’. ചെറിയ പെരുന്നാൾ ദിനത്തിൽ കടലുണ്ടിമുതൽ വെളിയങ്കോട് വരെയുള്ള  കടൽത്തീരം യുവാക്കളുടെ നേതൃത്വത്തിൽ‌ ശുചീകരിച്ചു. ‌ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം വിറ്റുകിട്ടുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. താനൂർ ബ്ലോക്ക്‌ കമ്മിറ്റി ഒട്ടുംപുറംമുതൽ ഉണ്യാൽവരെ വൃത്തിയാക്കി. ഒട്ടുംപുറത്ത് സിപിഐ എം തീരദേശ ലോക്കൽ സെക്രട്ടറി പി ഹംസകുട്ടി, താനൂർ ഹാർബറിൽ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി കെ വി എ കാദർ, ഉണ്യാലിൽ മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് പി പി സൈതലവി എന്നിവർ ഉദ്ഘാടനംചെയ്തു. തിരൂർ ബ്ലോക്ക് കമ്മിറ്റി പറവണ്ണമുതൽ പടിഞ്ഞാറേക്കര അഴിമുഖംവരെ ശുചീകരിച്ചു. സംസ്ഥാന കമ്മിറ്റിയംഗം പി മുനീർ ഉദ്ഘാടനംചെയ്തു.  പൊന്നാനിമുതൽ വെളിയങ്കോട് വരെ പൊന്നാനി ബ്ലോക്ക്‌ കമ്മിറ്റി ശുചീകരിച്ചു. പൊന്നാനിയിൽ മുൻ ബ്ലോക്ക് സെക്രട്ടറി വി രമേശൻ, വെളിയങ്കോട് മുൻ ബ്ലോക്ക് പ്രസിഡന്റ് ഹുസൈൻ, പാലപ്പെട്ടിയിൽ സംസ്ഥാന കമ്മിറ്റിയംഗം ഫസീല തരകത്ത് എന്നിവർ ഉദ്ഘാടനംചെയ്തു.  അരിയല്ലൂർ മുദിയം ബീച്ചിൽ തിരൂരങ്ങാടി ബ്ലോക്ക് സെക്രട്ടറി പി വി അബ്ദുൽ വാഹിദ്, വള്ളിക്കുന്ന് ആനങ്ങാടി ബീച്ചിൽ ബ്ലോക്ക് പ്രസിഡന്റ് എം ബൈജു എന്നിവർ ഉദ്ഘാടനംചെയ്തു. Read on deshabhimani.com

Related News