മധുരം നിറയും പാടങ്ങൾ

തണ്ണിമത്തൻ വിളവെടുപ്പ്


വേങ്ങര ഇതരസംസ്ഥാനങ്ങളിലെ ലോഡ്‌ കാത്തിരിക്കേണ്ട. നോമ്പുതുറക്കുള്ള തണ്ണിമത്തൻ വേങ്ങര, കൂരിയാട്‌ പാടശേഖരങ്ങളിൽ തയ്യാർ. ഇവിടെ 30 ഏക്കറിൽ വിളവെടുപ്പ്‌ തുടങ്ങി. ചെമ്പൻ ജാഫർ, ചെമ്പൻ ഷബീറലി, പള്ളിയാളി ഹംസ, കെ അബ്ദുൾറിയാസ്, സനൽ അണ്ടിശേരി, സുധീഷ് അണ്ടിശേരി എന്നിവരാണ് കർഷകർ. നാടൻ ഇനങ്ങൾമാത്രമല്ല,  ഇറാനി, മഞ്ഞ ഇറാനി എന്നിവയും കൃഷിചെയ്യുന്നു. ടൺ കണക്കിന് തണ്ണിമത്തനാണ് ഇവിടെനിന്ന്‌ കൊണ്ടുപോകുന്നത്‌.  മഴ പെയ്യല്ലേ... വേനലിൽ  മഴ എന്നാണ്‌ എല്ലാവരുടെയും ആഗ്രഹം. എന്നാൽ തണ്ണിമത്തൻ കർഷകർക്ക്  വേനൽമഴ ആപത്താണ്. മഴപെയ്ത് വെള്ളംകെട്ടിനിന്നാൽ കേടാകും. വള്ളിയും കായും ചീയും. കഠിനാധ്വാനം  പാഴാകും. അൽപ്പം കയ്‌പ്‌  തണ്ണിമത്തൻ പഴവിളയായതിനാൽ വിളനാശം വന്നാൽ ഇൻഷുറൻസ്‌ പരിരക്ഷയില്ലെന്ന്‌ കർഷകർ പറയുന്നു.  വിള ഇൻഷുറൻസ് പദ്ധതി പ്രകാരം നെല്ല്, വാഴ, മരച്ചീനി, കുരുമുളക്, മഞ്ഞൾ, കവുങ്ങ്, പച്ചക്കറികളായ പടവലം, പാവൽ, പയർ, കുമ്പളം, മത്തൻ, വെള്ളരി, വെണ്ട, പച്ചമുളക് എന്നിവക്കെല്ലാം  പരിരക്ഷയുണ്ട്‌. തണ്ണിമത്തനെയും ഈ വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്നാണ്‌ കൃഷിക്കാരുടെ ആവശ്യം. Read on deshabhimani.com

Related News