ജെഎൻയു ക്യാമ്പസ്‌ ആക്രമണം; എസ്എഫ്ഐ പ്രതിഷേധിച്ചു

"ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ' ഡോക്യുമെന്ററി പ്രദർശനത്തിനിടയിൽ ജെഎൻയു ക്യാമ്പസിൽ എബിവിപി നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ മലപ്പുറത്ത് നടത്തിയ പ്രകടനം


മലപ്പുറം ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ ഡോക്യുമെന്ററി പ്രദർശനത്തിനിടയിൽ ജെഎൻയു ക്യാമ്പസിൽ എസ്എഫ്ഐ പ്രവർത്തകർക്കുനേരെ എബിവിപി നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ചു. എസ്എഫ്ഐ മലപ്പുറം ടൗണിൽ നടത്തിയ പ്രകടനത്തിൽ നിരവധി വിദ്യാർഥികൾ പങ്കെടുത്തു. ജില്ലാ ജോയിന്റ് സെക്രട്ടറി മുഹമ്മദലി ശിഹാബ് ഉദ്ഘാടനംചെയ്തു. പി അനസ് അധ്യക്ഷനായി. കെ പി ശരത് സ്വാഗതവും അതുല്യ പ്രകാശ് നന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News