ആകാശോം കൂടെപ്പോന്നേ!

മഞ്ചേരിയിലെ ഹരിതകര്‍മ സേനാംഗങ്ങള്‍ വിമാനത്താവളത്തില്‍


വിമാനത്തിൽ വിനോദയാത്ര പോയതിന്റെ ആഹ്ലാദത്തിൽ മഞ്ചേരിയിലെ ഹരിതകർമസേനാംഗങ്ങൾ മഞ്ചേരി ഒരു യാത്ര പോകാം, തിരക്കുകളിൽനിന്ന്‌ മാറി ഒന്നുല്ലസിക്കാമല്ലൊ! വിനോദയാത്രയെക്കുറിച്ച്‌  അറിഞ്ഞപ്പോൾ മഞ്ചേരി നഗരസഭയുടെ മാലിന്യ ശുചീകരണ തൊഴിലാളികളുടെ മനസിൽ ഇത്രയേ ഉണ്ടായിരുന്നുള്ളൂ. യാത്ര ചിന്തിച്ചതിനുമപ്പുറമാണെന്ന്‌ പിന്നെയാണ്‌ മനസിലായത്‌. നെടുമ്പാശേരിയിൽനിന്ന് ബം​ഗളൂരുവിലേക്ക്‌, അതും വിമാനത്തിൽ.  മഞ്ചേരിയിൽനിന്ന് 45 അംഗ ഹരിതകർമസേനാംഗങ്ങളാണ്‌ വിമാനത്തിൽ വിനോദയാത്രപോയത്‌. ബം​ഗളൂരു, മൈസൂരു എന്നിവിടങ്ങളിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളും അംഗങ്ങൾ സന്ദർശിച്ചു. യാത്ര തൊഴിലാളികൾക്ക് പുതുമയും നവോന്മേഷവും പകർന്നതായി സംഘാടകർ പറഞ്ഞു. നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നഗരത്തിലെ സുമനസ്സുകളുടെ സഹായത്തോടെയായിരുന്നു യാത്ര. മുഴുവൻ തുകയും സ്‌പോൺസർഷിപ്പിലൂടെയാണ് സമാഹരിച്ചത്. നഗരസഭാധ്യക്ഷ വി എം സുബൈദ ഫ്ളാഗ് ഓഫ് ചെയ്തു.  നഗരസഭ ഹെൽത്ത് സൂപ്പർവൈസർ പി അബ്ദുൽഖാദർ, ഹരിതകർമസേന കോ ഓഡിനേറ്റർ സുഭാഷ്, സിഡിഎസ് ചെയർപേഴ്‌സണ്‍മാരായ സറീന, ഷറഫുന്നീസ എന്നിവർ നേതൃത്വം നൽകി.   Read on deshabhimani.com

Related News