അരുത്‌, കുരുന്നുകളാണ്‌



മലപ്പുറം ‘‘പന്ത്രണ്ട്‌  വയസ്സുള്ള  മകന്റെ പെരുമാറ്റത്തിൽ മാറ്റങ്ങൾ കണ്ടതിനെ തുടർന്ന്‌ അമ്മ മകനുമായി ഡോക്ടറെ സമീപിച്ചപ്പോഴാണ്‌ മകൻ പരിചയക്കാരിൽനിന്ന്‌ പീഡനത്തിനിരയായ വിവരം അറിയുന്നത്‌. യൂട്യൂബ്‌ ചാനലിൽ പാട്ടുപാടിപ്പിക്കാമെന്ന്‌ പറഞ്ഞാണ്‌ കുട്ടിയെ കൊണ്ടുപോയിരുന്നത്‌’–- കഴിഞ്ഞദിവസം ജില്ലയിൽ രജിസ്റ്റർചെയ്‌ത പോക്‌സോ കേസാണിത്‌. ഇത്തരത്തിൽ കുട്ടികൾക്കുനേരെയുള്ള ലൈംഗികാതിക്രമങ്ങൾ ദിനംപ്രതി  വർധിച്ചുവരികയാണ്‌. കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ ജില്ലയിലെ പോക്‌സോ കേസുകളുടെ എണ്ണം ഇരട്ടിയായിട്ടുണ്ട്‌. റിപ്പോർട്ട്‌ ചെയ്യുന്ന കേസുകളിൽ 60 ശതമാനവും ബന്ധുക്കൾ, അയൽക്കാർ, അടുത്ത പരിചയക്കാർ എന്നിവരിൽനിന്നാണ്‌  കുട്ടികൾ ലൈംഗികാതിക്രമങ്ങൾ നേരിടുന്നത്‌. 2021 നവംബർ വരെ 399 പോക്‌സോ കേസുകളാണ്‌ ജില്ലയിൽ റിപ്പോർട്ട്‌ ചെയ്‌തത്‌. സജ്ജമാക്കണം കുട്ടികൾക്കുനേരെയുള്ള അതിക്രമങ്ങൾ തടയുന്നതിന്‌ അവശ്യമായ മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്‌. ലൈംഗിക സമീപനങ്ങളെ തിരിച്ചറിയാനും ചെറുത്തുനിൽക്കാനും കുട്ടികളെ സജ്ജമാക്കണം. പഞ്ചായത്ത്‌ നേൃത്വത്തിൽ ഓരോ വാർഡിലും ചൈൽഡ്‌ വെൽഫെയർ കമ്മിറ്റികൾ രൂപീകരിച്ച്‌ സെൽഫ്‌ സ്‌കിൽ എഡ്യുക്കേഷൻ, ബോധവൽക്കരണം ഉൾപ്പെടെ കുട്ടികൾക്ക്‌ ആവശ്യമായ പദ്ധതികൾ നടപ്പാക്കണം. വേണം വ​ൾ​ണ​റ​ബി​ൾ *മാ​പ്പി​ങ്​ പ്രദേശത്തിന്റെ  കൃത്യമായ വിവരം ഉൾക്കൊള്ളിച്ച്‌ വ​ൾണ​റ​ബി​ൾ മാ​പ്പി​ങ് ​(ദുർബല വിഭാഗത്തിന്റെ രൂപരേഖ) നടത്തണം. ഇതരസംസ്ഥാനക്കാർ, ക്വാര്‍ട്ടേഴ്‌സുകളിലെ താമസക്കാർ, കുടുംബപ്രശ്‌നങ്ങൾ നേരിടുന്നവർ തുടങ്ങി എല്ലാ വിവരങ്ങളും മാപ്പിങ്ങിൽ ഉൾപ്പെടും. ഇതിലൂടെ പ്രദേശത്തെ ഓരോ കുട്ടിയുടെയും സാഹചര്യം മനസ്സിലാക്കി അവശ്യമായ ഇടപെടലുകൾ നടത്താൻ കഴിയും. സുരക്ഷയൊരുക്കാം *സൗഹൃദത്തിലൂടെ രക്ഷിതാക്കൾക്ക്‌ കുട്ടികളുമായി അടുത്ത സൗഹൃദമുണ്ടാകണം. കുട്ടികൾക്ക്‌ അവരുടെ പ്രശ്‌നങ്ങളും ആശങ്കകളും തുറന്ന്‌ സംസാരിക്കാൻ അവസരമൊരുക്കണം. അവരുടെ സുഹൃത്തുക്കൾ, പ്രവർത്തനങ്ങൾ എന്നിവയെ കുറിച്ചും‌  കൃത്യമായ ധാരണയുണ്ടാവണം. Read on deshabhimani.com

Related News