ഫലം ആപ്പിൽ



തിരൂർ തുഞ്ചന്റെ മണ്ണില്‍  കൗമാര കലാസംഗമത്തിന് തിരിതെളിയാൻ നാലുദിനം ബാക്കി. ജില്ലാ കലോത്സവം സാങ്കേതികമികവിന്റെ മേളയാക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മത്സര  ഫലമറിയാൻ പ്രോഗ്രാം കമ്മിറ്റി ആപ് രൂപകൽപ്പന ചെയ്തു.  സ്കൂൾ, ഉപജില്ലാ പോയിന്റുകൾ, ഓവറോൾ എന്നിവ ഇതിലൂടെ അറിയാം. ലിങ്ക് മുഖാന്തരം ആപ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോ​ഗിക്കാം .  പാലിക്കും  സമയനിഷ്ഠ മത്സരങ്ങൾ അനന്തമായി നീളാതിരിക്കാൻ സമയനിഷ്ഠ  പാലിക്കാർ കർശന നടപടി. മത്സരങ്ങൾ കൃത്യസമയത്ത് ആരംഭിക്കാന്‍ രാവിലെ 10ന് റിപ്പോർട്ട് ചെയ്യണം. മനഃപൂർവം വൈകുന്നവര്‍ക്കതിരെ  നടപടിയെടുക്കും.    ഇവർ അതിഥികൾ തമിഴ് പ്രസംഗം, കന്നട പ്രസംഗം തുടങ്ങി പുതിയ ഇനങ്ങൾ ഇത്തവണമുതൽ മത്സരത്തിൽ ഉൾപ്പെടുത്തി.  12000ത്തോളം കുട്ടികൾ പങ്കെടുക്കുമെന്നാണ് പ്രോഗ്രാം കമ്മിറ്റിയുടെ കണക്ക്‌.    സമ്മാനം ഉടന്‍  വിജയികൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും ഫലപ്രഖ്യാപനം നടന്ന ഉടൻ നൽകും.  ട്രോഫി കമ്മിറ്റി ഇതിനായി പ്രത്യേക വേദി തയ്യാറാക്കും.   അപ്പീലുകൾ കർശനമാക്കും  അപ്പീലുകളുടെ ബാഹുല്യം കുറയ്ക്കാൻ കർശന തീരുമാനമെടുക്കും.  അർഹരുടെ അവസരം നിഷേധിക്കാത്ത വിധത്തിൽ അപ്പീൽ നൽകുന്നതിന് അവസരം.   300 ഓളം വള​ന്റിയർമാർ കലോത്സവം പരാതികളിലാതെ നടത്താന്‍ 16  വേദികളിലായി 300ഓളം വളന്റിയർമാരെയാണ് പ്രോഗ്രാം കമ്മിറ്റി തയ്യാറാക്കിയിരിക്കുന്നത്. ഓരോ വേദികളിലും 10 അധ്യാപകർക്ക് ചുമതല. ഇത്തവണ കെഎസ്ടിഎയാണ് പ്രോഗ്രാം കമ്മിറ്റി. തിരൂർ നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ അഡ്വ. എസ് ഗിരീഷ് ചെയർമാനും പി എ ഗോപാലകൃഷ്ണൻ കൺവീനറുമായ  കമ്മിറ്റി കലോത്സവ നടത്തിപ്പിന്‌ രൂപംനൽകി. Read on deshabhimani.com

Related News