ഈ ‘നെയ്‌മ’റിൽ ഉയരെ സഹജീവി സ്‌നേഹം



വണ്ടൂർ എറണാകുളത്തുനിന്ന്‌ നെയ്‌മറിന്റെ 60 അടി ഉയരമുള്ള  കട്ടൗട്ട് ചെറുകോട്ടെ ബ്രസീൽ ഫാൻസ്‌ വിലകൊടുത്ത്‌ വാങ്ങിയത്‌ ആരാധന മൂത്തല്ല. പ്രിയ ടീമിനോടുള്ള സ്‌നേഹം ജീവകാരുണ്യത്തിന്‌ അവസരമാക്കുകയായിരുന്നു അവർ.  ബ്രസീൽ ആരാധകനായ 24കാരന്റെ ചികിത്സാ ധനസമാഹരണാര്‍ഥം എറണാകുളം മാറംപള്ളി കുന്നത്തുകരയിലാണ് നെയ്മറിന്റെ   കട്ടൗട്ട് വിൽപ്പനക്കു വച്ചത്. വാർത്തയിലൂടെ വിവരം അറിഞ്ഞപ്പോൾ  ചെറുകോട് പ്രവാസി കൂട്ടായ്മയുടെയും  ബ്രസീൽ ആരാധകരുടെയും നേതൃത്വത്തില്‍ കട്ടൗട്ട് വാങ്ങി. കൊച്ചിയിൽനിന്ന് ചെറുകോട് എത്തിക്കാനുള്ള വാഹന വാടക ഉൾപ്പെടെ 30,000 രൂപ ചെലവായി. വ്യാഴാഴ്‌ച  ഉച്ചയോടെ കട്ടൗട്ട്‌ ചെറുകോട് അങ്ങാടിക്കുസമീപം സ്ഥാപിച്ചു. ഈ ഉദ്യമത്തിനുപിന്നിൽ ആരാധനയല്ല  ജീവകാരുണ്യംമാത്രമാണെന്ന്‌  ആരാധകര്‍ പറഞ്ഞു.   അട്ടിമറികളുടെ ഏഷ്യൻ കുതിപ്പ്‌ ഖത്തർ ലോകകപ്പ്‌ വേദിയിൽ ഏഷ്യൻ രാജ്യങ്ങളുടെ തേരോട്ടമാണ്‌. ആദ്യം അർജന്റീനയെ വീഴ്‌ത്തി സൗദി, വമ്പൻമാരായ ജർമനിയെ മുട്ടുകുത്തിച്ച്‌ ജപ്പാൻ. ഒരു ഗോളിന്‌ പിന്നിൽ നിന്നിട്ടും അതിസുന്ദരമായ നീക്കത്തിലൂടെ രണ്ട്‌ ഗോളുകൾ. ഏഷ്യൻ ഫുട്‌ബോളിന്റെ വളർച്ചയാണ്‌ ഇത്‌ കാണിക്കുന്നത്‌. മികച്ച ക്ലബ്ബുകളിൽ കളിക്കാൻ ഏഷ്യൻ താരങ്ങൾക്ക്‌ അവസരം കിട്ടിയതിന്റെ ഗുണവും പ്രകടം. ടോട്ടൽ ഫുട്‌ബോളിന്റെ വക്താക്കളാണ്‌ ജർമനി. ബാക്‌ലൈൻ ശക്തിപ്പെടുത്തിയുള്ള സ്വീപർ സിസ്‌റ്റമാണ്‌ അവരുടേത്‌. വർഷങ്ങളായി അവർ ഈ തന്ത്രം പിന്തുടരുന്നു. 1981ൽ സംസ്ഥാന സബ്‌ജൂനിയർ ടീമിൽ കളിക്കുമ്പോൾ ജർമൻകാരനായ സിഗ്‌മർ ഫിഫർ ഞങ്ങൾക്ക്‌ പരിശീലകനായി വന്നിരുന്നു. അന്നും സ്വീപർ സിസ്‌റ്റമാണ്‌ അദ്ദേഹം മുന്നോട്ടുവച്ചത്‌. ജർമനിയുടെ അതിശക്തമായ പ്രതിരോധത്തെ രണ്ടുതവണ തകർത്തെറിഞ്ഞാണ്‌ ജപ്പാന്റെ ജയം. ഉയരക്കുറവിനെ വേഗതകൊണ്ട്‌ മറികടക്കാനും സമുറായികൾക്കായി. പ്രവചനങ്ങളെയെല്ലാം കാറ്റിൽപ്പറത്തി ഇനിയും അട്ടിമറികൾക്ക്‌ ഖത്തർ സാക്ഷിയാകാനും സാധ്യതയേറെ. Read on deshabhimani.com

Related News