കൂത്തുപറമ്പ് *രക്തസാക്ഷി ദിനാചരണം:*ഡിവൈഎഫ്ഐ *റാലി ഇന്ന്‌



മലപ്പുറം കൂത്തുപറമ്പ്‌ രക്തസാക്ഷികൾക്ക്‌ സ്‌മരണാഞ്ജലിയർപ്പിച്ച്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ ഡിവൈഎഫ്‌ഐ ബ്ലോക്ക്‌ കേന്ദ്രങ്ങളിൽ യുവജനറാലിയും അനുസ്‌മരണസമ്മേളനവും സംഘടിപ്പിക്കും. ഡിവൈഎഫ്ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റ് പി ശ്രീരാമകൃഷ്ണൻ  അരീക്കോട് കൊളമ്പലത്തും ജില്ലാ സെക്രട്ടറി കെ ശ്യാം പ്രസാദ് പൂക്കോട്ടുംപാടത്തും  പ്രസിഡന്റ് പി ഷബീർ തേഞ്ഞിപ്പലത്തും റാലികൾ ഉദ്‌ഘാടനംചെയ്യും.   സംസ്ഥാന കമ്മിറ്റി അംഗങ്ങളായ  രഹ്‌ന സബീന കൊണ്ടോട്ടിയിലും  എം  രൺധീഷ്‌ എളങ്കൂരിലും കെ ടി റിയാസുദ്ദീൻ എടവണ്ണയിലും മുൻ ജില്ലാ സെക്രട്ടറിമാരായ വി പി അനിൽ മലപ്പുറം ചട്ടിപ്പറമ്പിലും ടി സത്യൻ പറപ്പൂരിലും എ ശിവദാസൻ കൊളത്തൂരിലും  പി കെ മുബഷീർ വഴിക്കടവിലും കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി ഇ ജയൻ ഇരവിമംഗലത്തും എംഎൽഎമാരായ  കെ ടി ജലീൽ താനൂർ വഴക്കാതെരുവിലും പ്രേംകുമാർ ചുങ്കം പട്ടിക്കാടും അനുസ്‌മരണങ്ങളിൽ സംസാരിക്കും. പുറത്തൂരിൽ കെ ടി കുഞ്ഞിക്കണ്ണനും കാവുംപുറത്ത് ബിജി ശ്രീജിത്തും വട്ടംകുളത്ത് പി എ ഗോകുൽദാസും ഉദ്ഘാടനംചെയ്യും. ജില്ലാ കേരളോത്സവത്തിന്‌ അപേക്ഷിക്കാം മലപ്പുറം ജില്ലാ കേരളോത്സവത്തിൽ ദേശീയ യുവോത്സവ ഇനങ്ങളായ വായ്പ്പാട്ട് (ക്ലാസിക്കൽ ഹിന്ദുസ്ഥാനി), മണിപ്പൂരി നൃത്തം, കഥക്, ഒഡീസി നൃത്തം, സിത്താർ, വീണ, ഗിത്താർ, ഹാർമോണിയം, ലൈറ്റ്, ഫ്ലൂട്ട് എന്നീ ഇനങ്ങളിലേക്ക്‌ ഡിസംബർ ആറിനകം അപേക്ഷിക്കാം. കേരളോത്സവ വെബ് പോർട്ടൽവഴിയാണ്‌ നൽകേണ്ടത്‌. ഡിസംബർ ഏഴുമുതലാണ്‌ കേരളോത്സവം. രജിസ്‌ട്രേഷന് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ, ഡൗൺ ഹിൽ, മലപ്പുറം ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 0483 2730120.   Read on deshabhimani.com

Related News