തീരത്ത്‌ സന്തോഷത്തിര



പൊന്നാനി ന്യൂനമർദം കാരണമുണ്ടായ കനത്ത മഴയെത്തുടർന്ന് കടലിൽ പോകുന്നതിന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിലക്ക് ഏർപ്പെടുത്തിയതു മുതൽ തീരത്ത് ചെറുതല്ലാത്ത ആശങ്കയുണ്ടായിരുന്നു.   സുരക്ഷ കരുതിയുള്ളതാണെങ്കിലും  ഇന്ധന വില വർധനയും മത്സ്യലഭ്യത കുറവുമൂലവും പ്രയാസപ്പെടുന്നതിനിടയിലെ തീരുമാനം  പ്രതിസന്ധിയാകുമെന്ന ആശങ്ക. എന്നാൽ സാഹചര്യം തിരിച്ചറിഞ്ഞ് സർക്കാർ കൃത്യമായി ഇടപെട്ടു. തൊഴിൽ മുടങ്ങിയ തീരത്തെ ചേർത്തുപിടിച്ച്‌ സർക്കാർ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന്‌ 47.84 കോടി രൂപയാണ് അനുവദിച്ചത്. കുടുംബമൊന്നിന് 3000 രൂപവീതം‌ ധനസഹായം ലഭിക്കും.  Read on deshabhimani.com

Related News