കരിപ്പൂരിൽ 1.037 കിലോ സ്വർണം പിടിച്ചു



    കരിപ്പൂർ  സ്വർണക്കടത്തിന്‌ പുതുരീതിയുമായി മാഫിയ.  ലോഹസങ്കരമാക്കി കുട്ടികൾക്കുള്ള സൈക്കിൾ ഭാഗങ്ങളിൽ ഒളിപ്പിച്ച 1.037 ഗ്രാം സ്വർണം കരിപ്പൂർ വിമാനത്താവളത്തിൽ എയർകസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി.  കോഴിക്കോട് എടക്കുളം ചെങ്ങോട്ടുകാവ് അബ്ദുൾഷരീഫിനെ (25) കസ്റ്റഡിയിലെടുത്തു. പിടികൂടിയ സ്വർണത്തിന് 54,100,29 രൂപ വിലവരും.  എയർഇന്ത്യ എക്സ്പ്രസ്‌ വിമാനത്തിൽ അൽഐനിൽനിന്നാണ് അബ്ദുൾഷരീഫ്‌ എത്തിയത്‌. ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗേജിലെ സൈക്കിൾ ഭാഗങ്ങളിൽ സംശയംതോന്നിയ എക്‌സറേ വിഭാഗം പുനഃപരിശോധന നിർദേശിച്ചു. സൈക്കിളിന്റെ സീറ്റിന്റെ താഴ്ഭാഗത്തെ ദണ്ഡിൽ (സീറ്റിന്റെ ഉയരം വർധിപ്പിക്കാൻ ഉപയോഗിക്കുന്ന റോഡ്) അസ്വാഭാവികത തോന്നി അത്‌ വിശദമായി പരിശോധിച്ചു. സ്വർണപ്പണിക്കാരന്റെ  സഹായത്തോടെ റോഡ്‌ മുറിച്ചുനോക്കിയപ്പോൾ അകത്തുള്ള ഭാഗം വെള്ളിനിറംതന്നെയായിരുന്നു. സാധാരണ സ്വർണം ഉള്ളിൽ ഉരുക്കി ഒഴിച്ചിട്ടുണ്ടെങ്കിൽ മുറിക്കുമ്പോൾ കാണും. പിന്നീട്‌ ലോഹം വിശദമായി ഉരുക്കി പരിശോധിക്കാൻ തീരുമാനിച്ചു. അതിൽനിന്നാണ് സ്വർണം വേർതിരിച്ചെടുത്തത്.  Read on deshabhimani.com

Related News