ബലാത്സംഗ കേസിൽ ഓൺലൈൻ സെയിൽസ്മാൻ അറസ്റ്റിൽ



തിരൂർ വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ തിരൂരിലെ ഓൺലൈൻ ബിസിനസ് സ്ഥാപനത്തിലെ സെയിൽസ്മാൻ അറസ്റ്റിൽ. വടകര സ്വദേശി നമ്പൂടിതറമ്മൽ ഹിഫ്ലുറഹ്മാനെ (23)യാണ് തിരൂർ സിഐ എം ജെ ജിജോയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞവർഷം നവംബറിലാണ് പ്രതി യുവതിയെ തിരൂരിൽവച്ച് പരിചയപ്പെടുകയും വിവാഹ വാഗ്ദാനം നൽകി അടുപ്പത്തിലായത്. വിവാഹിതനാണെന്നുള്ള വിവരം മറച്ചുവച്ചാണ് ഇയാൾ യുവതിയുമായി അടുപ്പത്തിലാകുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തത്. പിന്നീട് ഇയാൾ വിവാഹിതനാണെന്ന വിവരം അറിഞ്ഞപ്പോഴാണ് യുവതി തിരൂർ പൊലീസിൽ പരാതി നൽകിയത്. തിരൂർ എസ്ഐ ജലീൽ കറുത്തേടത്ത്, എഎസ്ഐ പ്രതീഷ്  എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷക സംഘമാണ് പ്രതിയെ പിടികൂടിയത്. Read on deshabhimani.com

Related News