തുറക്കാം പുതുവഴികൾ



മലപ്പുറം വരുമാനത്തിന്‌ പുതുസാധ്യതകളും തൊഴിൽ അവസരങ്ങളും സൃഷ്ടിച്ച്‌ ജില്ലയിൽ സമഗ്രവികസന പദ്ധതിയുമായി വ്യവസായ വകുപ്പ്‌. ‘ഒരുവർഷം ഒരുലക്ഷം സംരംഭം’ ലക്ഷ്യത്തോടെ സംസ്ഥാന വ്യവസായ വകുപ്പ്‌ നടപ്പാക്കുന്ന സംരംഭക വർഷത്തിന്റെ  ഭാഗമായാണ്‌ ജില്ലയിലെ പ്രവർത്തനങ്ങൾ. ഒരുവർഷത്തിനുള്ളിൽ ജില്ലയിൽ 18,600 സംരംഭങ്ങളാണ്‌ ലക്ഷ്യമിടുന്നത്‌. വ്യക്തികളുടെ സംരംഭം അതത്‌ വകുപ്പുകളുടെ സഹകരണത്തോടെയാണ്‌ നടപ്പാക്കുക.  മൂന്നുമാസത്തിനുള്ളിൽ ജില്ലയിൽ 2635 സംരംഭങ്ങളാണ്‌ ആരംഭിച്ചത്‌. 267 കോടിയുടെ നിക്ഷേപമുണ്ടായപ്പോൾ 6285 പേർക്ക്‌ തൊഴിൽ ലഭിച്ചു. ഏറനാട്‌ താലൂക്കിൽമാത്രം 686 സംരംഭം തുടങ്ങി. ഫുഡ്‌ ആൻഡ്‌ അഗ്രോ പ്രൊഡക്ട്‌സ്‌, ടെക്‌സ്റ്റൈൽസ്‌ ആൻഡ്‌ ഗാർമെന്റ്‌സ്‌, ബിൽഡിങ് മെറ്റീരിയൽസ്‌, വുഡ്‌ പ്രൊഡക്ട്‌സ്‌, ഫിഷിങ് തുടങ്ങി വ്യത്യസ്ത മേഖലകളിലാണ്‌ ഇവ.  പദ്ധതിയുടെ തുടക്കത്തിൽ നിക്ഷേപകരെ കണ്ടെത്താനും സഹായങ്ങൾ ലഭ്യമാക്കാനുമായി തദ്ദേശസ്ഥാപനങ്ങളിൽ എംബിഎ/ ബിടെക്‌ യോഗ്യതയുള്ള  ഇന്റേണുകളെ  നിയമിച്ചിരുന്നു. ജില്ലയിൽ 94 പഞ്ചായത്തുകളിലും 12 നഗരസഭകളിലുമായി 122 ഇന്റേണുകളാണുള്ളത്‌. ലൈസൻസ്, സബ്സിഡി, വായ്‌പ ഉൾപ്പെടെ സംരംഭകർക്ക്‌ ആവശ്യമായ സർക്കാർ ആനുകൂല്യങ്ങളും പദ്ധതികളും നടപടിക്രമങ്ങളും വിശദീകരിക്കാൻ ജില്ലയിൽ 137 ശിൽപ്പശാല നടത്തി. 10,048 പേരാണ്‌ പങ്കെടുത്തത്‌. കൂടെയുണ്ടാകും *ഓഫീസർ സംരംഭകരെ സഹായിക്കാൻ ഓരോ തദ്ദേശസ്ഥാപനത്തിലും വ്യവസായ ഓഫീസറെ (ഇന്റേൺസ്‌) നിയമിച്ചിട്ടുണ്ട്‌. സംരംഭം തുടങ്ങാനുള്ള ഉപദേശം ഉൾപ്പെടെ സംരംഭകർക്കുള്ള എല്ലാ സഹായവും ഓഫീസറിൽനിന്ന്‌ ലഭിക്കും. Read on deshabhimani.com

Related News