തോഴിമാർ...ഇതാ... ഇതാ വരുന്നേ

സീനിയർ വിഭാഗം ഒപ്പനയിൽ ഒന്നാംസ്ഥാനം നേടിയ എടവണ്ണ സിഡിഎസിലെ ഹസീന ആൻഡ്‌ ടീം


മലപ്പുറം  കൂട്ടത്തിൽ മുതിർന്നയാൾ സജിതയാണ്‌. വയസ് 58. പിന്നെ വിജയലക്ഷ്മി –- 50 വയസ്. അരങ്ങിലെത്തിയ ഈ തോഴിമാർ പ്രായംമറന്ന ചുവടുകളുമായി വേദി കീഴടക്കിയപ്പോൾ  ‘അരങ്ങി’നും മാറ്റേറെ. സീനിയർ വിഭാഗം ഒപ്പനയിൽ ഒന്നാംസ്ഥാനം നേടിയ എടവണ്ണ സിഡിഎസ്‌  ടീമിലെ തോഴിമാരാണ്‌ സജിതയും വിജയലക്ഷ്മിയും. ഹസീന (42), റൗസീന (38), ദീപ (38), അഖില (35), സാജിത (43), രാധിക (40), ഷിബില (39), മുംതാസ്‌ ബീഗം (36) എന്നിവരാണ്‌ മറ്റ്‌ ടീം അംഗങ്ങൾ. Read on deshabhimani.com

Related News