മരംകൊട്ടിൽ താരാട്ട്‌



മലപ്പുറം  മരംകൊട്ട്‌ പാട്ടിൽ താരാട്ടിന്റെ  ഈണംപകർന്ന്‌ ഗീത താരമായി.  പുറത്തൂർ സിഡിഎസിലെ അനഘ കുടുംബശ്രീ അംഗം കൊളശേരി ഗീത (48)യാണ്‌ മരംകൊട്ട്‌ പാട്ടിൽ (സീനിയർ) ഒന്നാംസ്ഥാനം നേടിയത്‌. ആദ്യമായാണ്‌ മരംകൊട്ട്‌ പാട്ട്‌  അവതരിപ്പിക്കുന്നത്‌.  സ്വന്തമായായിരുന്നു പരിശീലനം. വാമൊഴി താരാട്ടിന്റെ വായ്‌ത്താരികളാണ്‌ അവതരിപ്പിച്ചത്‌. പുറത്തൂർ ആശാ പ്രവർത്തകയാണ്‌. Read on deshabhimani.com

Related News