ജീവനക്കാരുടെ ജില്ലാ 
മാർച്ചും ധർണയും നാളെ



മലപ്പുറം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന ജീവനക്കാർ കേരള എൻജിഒ യൂണിയൻ നേതൃത്വത്തിൽ വ്യാഴാഴ്ച മലപ്പുറത്ത്  മാർച്ചും ധർണയും നടത്തും. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, കേരള സർക്കാരിന്റെ ജനപക്ഷ ബദൽ ഉയർത്തിപ്പിടിക്കുക, പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, നിർവചിക്കപ്പെട്ട പെൻഷൻ പദ്ധതി നടപ്പാക്കുക, പങ്കാളിത്തപെൻഷൻ പുനപരിശോധനാ സമിതി റിപ്പോർട്ടിൻമേൽ തുടർനടപടികൾ സ്വീകരിക്കുക, ജനോൻമുഖ സിവിൽ സർവീസിനായി അണിനിരക്കുക, കേന്ദ്ര ----- സംസ്ഥാന സാമ്പത്തിക ബന്ധങ്ങൾ പുനസംഘടിപ്പിക്കുക, വർഗീയതയെ ചെറുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.  മാർച്ച് പകൽ 11ന് പെരിന്തൽമണ്ണ റോഡിലെ പെട്രോൾപമ്പ് പരിസരത്തുനിന്ന് ആരംഭിച്ച് സിവിൽസ്റ്റേഷൻ പരിസരത്ത് സമാപിക്കും. തുടർന്ന് നടക്കുന്ന ധർണ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി അനിൽകുമാർ ഉദ്ഘാടനംചെയ്യും. മാർച്ചിലും ധർണയിലും മുഴുവൻ ജീവനക്കാരും പങ്കെടുക്കണമെന്ന് യൂണിയൻ ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു. Read on deshabhimani.com

Related News