റിസർച്ച് ഫെസ്റ്റിവൽ: സംഘാടക സമിതിയായി



തേഞ്ഞിപ്പലം  കലിക്കറ്റ് യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റൽ സ്റ്റുഡ​ന്റ്സ് യൂണിയനും ഓൾ കേരള റിസർച്ച്  സ്കോളേഴ്സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന റിസർച്ച് ഫെസ്റ്റിവൽ മെയ് 18, 19, 20 തീയതികളിൽ കലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നടക്കും. ആര്യഭട്ട ഹാളിൽ  ചേർന്ന സംഘാടക സമിതി രൂപീകരണം പ്രോ വൈസ് ചാൻസലർ ഡോ. എം നാസർ ഉദ്ഘാടനംചെയ്തു. ഡിഎസ്‌യു വൈസ് ചെയർപേഴ്സൺ മന്യ അധ്യക്ഷയായി. ഡോ. കെ  മുഹമ്മദ് ഹനീഫ, ഡോ. പി ശിവദാസൻ, ഡോ. വി എൽ ലജീഷ്, ഡോ. സി ഷിബി, പ്രദീപൻ, ആർ കെ വൈശാഖ്, സി എച്ച് അമൽ എന്നിവർ സംസാരിച്ചു. എം സി വിജിത്ത് സ്വാഗതവും ഹരിരാമൻ നന്ദിയും പറഞ്ഞു.  ഭാരവാഹികൾ: ഡോ. കെ മുഹമ്മദ് ഹനീഫ (ചെയർമാൻ), ആർ കെ വൈശാഖ് (കൺവീനർ).   Read on deshabhimani.com

Related News