33 തദ്ദേശ സ്ഥാപനങ്ങളുടെ *വാര്‍ഷിക പദ്ധതിക്കുകൂടി *അംഗീകാരം



മലപ്പുറം ജില്ലയിലെ 33 തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2023– -24 വർഷത്തെ വാർഷിക പദ്ധതികൾക്കുകൂടി ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നൽകി. ചീക്കോട്, തവനൂർ, മമ്പാട്, മക്കരപ്പറമ്പ്, പുളിക്കൽ, മാറാക്കര, തേഞ്ഞിപ്പലം, വളവന്നൂർ, എടപ്പാൾ, എടവണ്ണ, പുറത്തൂർ, തിരുന്നാവായ, ആനക്കയം, മേലാറ്റൂർ, മങ്കട, കരുവാരക്കുണ്ട്, എടയൂർ, ആലിപ്പറമ്പ്, അമരമ്പലം, പെരുവള്ളൂർ, ഏലംകുളം, അരീക്കോട്, പള്ളിക്കൽ, കാവന്നൂർ, മൂന്നിയൂർ, എ ആർ നഗർ, കുറുവ, നന്നമ്പ്ര  എന്നീ പഞ്ചായത്തുകളുടെയും വളാഞ്ചേരി നഗരസഭയുടെയും പെരിന്തൽമണ്ണ, മങ്കട, വണ്ടൂർ, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തുകളുടെയും വാർഷിക പദ്ധതികൾക്കാണ് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നൽകിയത്. ജില്ലയിലെ 67 തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ  വർഷത്തെ വാർഷിക പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതി ഇതുവരെ അംഗീകാരം നൽകി. യോഗത്തിൽ ജില്ലാ ആസൂത്രണ സമിതി ചെയർപേഴ്സൺ എം കെ റഫീഖ, എഡിഎം എൻ എം മെഹറലി, ജില്ലാ പ്ലാനിങ് ഓഫീസർ ഇൻ ചാർജ് എ ഡി ജോസഫ്  എന്നിവർ പങ്കെടുത്തു. അടുത്ത യോഗം തിങ്കൾ പകൽ 12ന്‌ നടക്കും.   Read on deshabhimani.com

Related News