മാറ്റം കൊതിച്ച് തുഞ്ചന്റെ നാട്‌



 തുഞ്ചത്ത് എഴുത്തച്ഛന്റെ ഓർമകളാൽ മലയാളത്തെ ചേർത്തുപുണരുന്ന മണ്ണാണ്‌ തിരൂർ. വാഗൺ കൂട്ടക്കൊലയുടെ രക്തമുണങ്ങാത്ത സ്വാതന്ത്ര്യസമര സ്‌മരണകൾ തുടിക്കുന്ന ഭൂമിക. മാമാങ്കത്തിന്‌ പലകുറി സാക്ഷിയായ തിരുന്നാവായയും കാർഷിക സമരങ്ങളുടെ തലക്കാടും. ജില്ലയുടെ സാംസ്‌കാരിക കേന്ദ്രംകൂടിയാണ്‌ ഈ തീരദേശ മണ്ഡലം. പടിഞ്ഞാറ് അറബിക്കടലും തെക്ക് ഭാരതപ്പുഴയും. കർഷകത്തൊഴിലാളികളും മത്സ്യതൊഴിലാളികളും ഏറെ. 1957ൽ  മണ്ഡലം രൂപീകരിച്ചു. സ്വതന്ത്ര സ്ഥാനാർഥിയായി വിജയിച്ച കെ മൊയ്തീൻകുട്ടി എന്ന ബാവാ ഹാജിയാണ്‌ ആദ്യ എംഎൽഎ. മുസ്ലിംലീഗ്‌ തുടർച്ചയായി ജയിച്ച മണ്ഡലം 2006ൽ സിപിഐ എം തിരൂർ ഏരിയാ സെക്രട്ടറിയായിരുന്ന പി പി അബ്ദുള്ളക്കുട്ടിയിലൂടെ എൽഡിഎഫ്‌ പിടിച്ചെടുത്തു. ലീഗിലെ പ്രമുഖൻ ഇ ടി മുഹമ്മദ് ബഷീറിനെയാണ് അട്ടിമറിച്ചത്. അരിവാൾ ചുറ്റിക നക്ഷത്രത്തിൽ മത്സരിച്ചായിരുന്നു ചരിത്രവിജയം. ഇതോടെ 2011ൽ മണ്ഡലം പുനഃക്രമീകരിച്ചു.  തവനൂർ, തൃപ്രങ്ങോട്‌, മംഗലം, പുറത്തൂർ, കാലടി, വട്ടംകുളം പഞ്ചായത്തുകൾ വിഭജിച്ച്‌ തവനൂർ മണ്ഡലമുണ്ടാക്കി. പഴയ കുറ്റിപ്പുറം മണ്ഡലത്തിലെ ആതവനാട്, തിരുന്നാവായ, കൽപ്പകഞ്ചേരി, വളവന്നൂർ പഞ്ചായത്തുകൾ തിരൂരിൽ കൂട്ടിച്ചേർത്തു. തിരൂർ നഗരസഭയും വെട്ടം, തലക്കാട്‌, തിരുന്നാവായ, ആതവനാട്‌, കൽപ്പകഞ്ചേരി, വളവന്നൂർ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ്‌ നിലവിൽ മണ്ഡലം.  2011ലും 2016ലും യുഡിഎഫ്‌ ജയിച്ചു. സി മമ്മുട്ടിയാണ്‌ നിലവിൽ എംഎൽഎ. 2011ൽ 23,566 വോട്ടിന്‌ ജയിച്ച മമ്മുട്ടിയുടെ ഭൂരിപക്ഷം 2016ൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ഗഫൂർ പി ലില്ലീസിനെതിരെ 7061 വോട്ടായി ചുരുങ്ങി. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ്‌ ലീഡ്‌ (41,385) നേടിയ മണ്ഡലത്തിൽ 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ മുന്നേറി. മണ്ഡലത്തിന്റെ സ്വപ്നപദ്ധതികൾക്ക്‌ എൽഡിഎഫ്‌ സർക്കാർ ചിറകുപകർന്ന ആഹ്ലാദത്തിലേക്കാണ്‌ നിയമസഭാ തെരഞ്ഞെടുപ്പ്‌ എത്തിയത്‌. തിരൂർ ജില്ലാ ആശുപത്രിക്ക്‌ 31 കോടി രൂപയുടെ ക്യാൻസർ ബ്ലോക്കും മാതൃ ശിശു ചികിത്സാ കേന്ദ്രവും കൃത്രിമ അവയവ കേന്ദ്രവും യാഥാർഥ്യമാകുന്നു. കൽപ്പകഞ്ചേരി ഗവ. എച്ച്‌സ്എസിനെ സർക്കാർ മികവിന്റെ കേന്ദ്രമാക്കി. മാമാങ്ക സ്‌മാരക നവീകരണവും മലയാള സർവകലാശാല ആസ്ഥാനത്തിന്‌ ഭൂമി ഏറ്റെടുത്ത്‌ നാല്‌ കോടിക്ക്‌ കെട്ടിട നിർമാണമാരംഭിച്ചതുമുൾപ്പെടെ എൽഡിഎഫ്‌ സമ്മാനങ്ങളേറെ.   നിയമസഭ ഇതുവരെ 1957–- കെ മൊയ്തീൻകുട്ടി എന്ന ബാവ ഹാജി (സ്വത.)  1960, 1965–- കെ മൊയ്തീൻകുട്ടി എന്ന ബാവ ഹാജി (ലീഗ്) 1967–- കെ എം കെ ഹാജി (ലീഗ്) 1970–- കെ എം കുട്ടി  (ലീഗ്)  1977, 1980–- പി ടി കുഞ്ഞി മുഹമ്മദ് എന്ന കുഞ്ഞുട്ടി ഹാജി (ലീഗ്)  1982–- യു എ ബീരാൻ (ലീഗ്‌)  1987–- കെ  മൊയ്തീൻകുട്ടി എന്ന ബാവ ഹാജി (ലീഗ്‌) 1991, 1996, 2001–- ഇ ടി മുഹമ്മദ് ബഷീർ (ലീഗ്‌) 2006–- പി പി അബ്ദുള്ളക്കുട്ടി  (സിപിഐ എം) 2011, 2016–- സി മമ്മുട്ടി (ലീഗ്‌)    2020 തദ്ദേശ *തെരഞ്ഞെടുപ്പ്‌ വെട്ടം പിടിച്ചെടുത്തതിനൊപ്പം തലക്കാടും വിജയിച്ചു. തിരൂർ നഗരസഭ, ആതവനാട്, വളവന്നൂർ, തിരുന്നാവായ, കൽപ്പകഞ്ചേരി പഞ്ചായത്തുകളിൽ യുഡിഎഫ് ജയിച്ചു. പഞ്ചായത്തുകളിൽ മുൻ വർഷങ്ങളേക്കാൾ എൽഡിഎഫ്‌ നില മെച്ചപ്പെടുത്തി.    2016 നിയമസഭ വോട്ട്‌ നില സി മമ്മുട്ടി (മുസ്ലിംലീഗ്‌) –-- 73,432 ഗഫൂർ പി ലില്ലീസ് (എൽഡിഎഫ് സ്വത.) –- - 66,371 എം കെ ദേവിദാസൻ (ബിജെപി) –- 9083 ഗണേഷ് വടേരി (വെൽഫെയർ പാർടി) –- - 2001 ഇബ്രാഹിം തിരൂർ (എസ്ഡിപിഐ) –- -1828 ഷമീർ പയ്യനങ്ങാടി (പിഡിപി) –- 1276 ഭൂരിപക്ഷം –- 7061 Read on deshabhimani.com

Related News