പ്രതിരോധിക്കാം 
പകർച്ചവ്യാധികളെ

ഓമാനൂര്‍ പിഎച്ച്‌സിയില്‍ ഒരുക്കിയ ഐസൊലേഷന്‍ കേന്ദ്രം


  മഞ്ചേരി പകർച്ചവ്യാധികളെ പ്രതിരോധിക്കാനും സുരക്ഷിത ചികിത്സ ഒരുക്കാനും ഐസൊലേഷൻ വാർഡുകൾ. സിഎച്ച്സി, താലൂക്ക്, ജില്ലാ ആശുപത്രികളിലായി 10 കിടക്കകൾവീതമുള്ള ബ്ലോക്കുകളാണ് സജ്ജമാക്കുക.  ആർദ്രംമിഷൻ രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തി 30 കോടി രൂപ ചെലവിലാണ് പ്രവൃത്തി. എല്ലാ നിയോജക മണ്ഡലങ്ങളിലും ഇവ ഒരുക്കും. വളവന്നൂരിൽ ഉദ്‌ഘാടനംകഴിഞ്ഞു. പൊന്നാനി അമ്മമാരുടെയും കുട്ടികളുടെയും ആശുപത്രി, സിഎച്ച്‌സികളായ താനൂർ, തവനൂർ, ഓമാനൂർ, കരുവാരക്കുണ്ട് എന്നിവിടങ്ങളിൽ പണി പൂർത്തിയായി.  പെരുവള്ളൂർ, മങ്കട, എടവണ്ണ, ചുങ്കത്തറ, നെടുവ സിഎച്ച്‌സികളിൽ നിർമാണം പുരോഗമിക്കുന്നതായി ആർദ്രം മിഷൻ ജില്ലാ നോഡൽ ഓഫീസർ ഡോ. ഇ ഫിറോസ് പറഞ്ഞു.  ഒരു ഐസൊലേഷൻ ബ്ലോക്ക്‌ 2400 ചതുരശ്രയടി വിസ്തീർണത്തിലാണ്‌. 1.79 കോടി രൂപയാണ് ചെലവ്. പ്രീഫാബ് എൻജിനിയറിങ് സാങ്കേതികവിദ്യയാണ്‌ (രൂപരേഖ അനുസരിച്ച് ഫാക്ടറിയിൽ നിർമിച്ച്‌ കൊണ്ടുവന്ന്‌ സ്ഥാപിക്കുന്ന രീതി) ഉപയോഗിക്കുന്നത്‌. 10 കിടക്കകളുള്ള രോഗീപരിചരണമേഖല, കാത്തിരിപ്പ് കേന്ദ്രം, വിതരണ സ്റ്റോർ, ശൗചാലയത്തോടുകൂടിയ സ്റ്റാഫ് റൂം, ഡോക്ടേഴ്‌സ് റൂം, ഡ്രെസ്സിങ്‌ റൂം, നഴ്സസ് സ്റ്റേഷൻ, എമർജൻസി പ്രൊസീജർ റൂം, ശൗചാലയ ബ്ലോക്ക്, മെഡിക്കൽ ഗ്യാസ് സംഭരണ സൗകര്യം എന്നിവയും ഒരുക്കും. മള്‍ട്ടിപ്പര്‍പ്പസ് ഹാളുകളും ഒരുങ്ങുന്നു. ഒരുക്കും 
വിപുല സൗകര്യം  മഞ്ചേരി  ആർദ്രം മിഷൻ നേതൃത്വത്തിൽ  കിടത്തിച്ചികിത്സക്ക് സൗകര്യമുള്ള ആശുപത്രികൾക്കുകീഴിൽ വിവിധോദ്ദേശ ഹാളുകൾ ഒരുക്കും. അഞ്ച് മണ്ഡലങ്ങളിലാണ് ഇവ.  മലപ്പുറം മണ്ഡലത്തിൽ ആനക്കയം സിഎച്ച്‌സി, മഞ്ചേരി–- -തൃക്കലങ്ങോട്, വേങ്ങര-–- എആർ നഗർ, പെരിന്തൽമണ്ണ-–- ആലിപ്പറമ്പ്, കോട്ടക്കൽ- –- വളാഞ്ചേരി എന്നിവിടങ്ങളിലാണ് ഹാളുകൾ. Read on deshabhimani.com

Related News