ദേശീയ പണിമുടക്ക് വിജയിപ്പിക്കും: സംയുക്ത ട്രേഡ് യൂണിയൻ

സംയുക്‌ത ട്രേഡ് യൂണിയൻ ജില്ലാ കൺവൻഷൻ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ്‌ വി ശശികുമാർ 
ഉദ്ഘാടനംചെയ്യുന്നു


മലപ്പുറം കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ഫെബ്രുവരി 23, 24 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്ക്  വിജയിപ്പിക്കാൻ സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ കൺവൻഷൻ തീരുമാനിച്ചു.   എൻജിഒ യൂണിയൻ ഹാളിൽ  കൺവൻഷൻ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ്‌ വി ശശികുമാർ  ഉദ്ഘാടനംചെയ്തു.  ഐഎൻടിയുസി ജില്ലാ പ്രസിഡന്റ്‌ വി പി  ഫിറോസ് അധ്യക്ഷനായി. എസ്ടിയു ജില്ലാ പ്രസിഡന്റ്‌ വി എ കെ തങ്ങൾ, സെക്രട്ടറി വല്ലാഞ്ചിറ മജീദ്, എഐടിയുസി ജില്ലാ സെക്രട്ടറി എം എ റസാഖ്,   സേവ ജില്ലാ പ്രസിഡന്റ്‌  ഫാത്തിമ താനൂർ, പി അബ്ദുൽ ഗഫൂർ (എച്ച്എംഎസ്), കെ സദാശിവൻ  (എൻഎൽസി), പി മുഹമ്മദ്‌ ഇസഹാഖ് (യുടിയുസി), സംയുക്‌ത ട്രേഡ് യൂണിയൻ ജില്ലാ കൺവീനർ വി പി സക്കറിയ എന്നിവർ സംസാരിച്ചു. ജനുവരി 31–-നകം മണ്ഡലം കൺവൻഷനുകളും ഫെബ്രുവരി 10നകം പഞ്ചായത്ത്‌ കൺവൻഷനുകളും പൂർത്തീകരിക്കാനും പ്രചാരണ ജാഥകൾ, സ്‌ക്വാഡ് പ്രവർത്തനങ്ങൾ എന്നിവ വിജയിപ്പിക്കാനും തീരുമാനിച്ചു. Read on deshabhimani.com

Related News