അർജന്റീന 
തോറ്റു, 
കള്ളൻ പെട്ടു



തിരൂർ പ്രിയപ്പെട്ട അർജന്റീന തോറ്റെങ്കിലെന്താ കള്ളനെ കൈ യോടെ പിടിച്ച്‌ ഫാസിൽ താരമായി. കളികഴിഞ്ഞ്‌ അർജന്റീന പരാജയപ്പെട്ട സങ്കടത്തിലിരിക്കുമ്പോഴാണ്‌ തിരൂർ വടക്കൻ മുത്തൂർ സ്വദേശി കെ ഫാസിലിന്‌ മുന്നിൽ കള്ളൻ വന്നു ചാടിയത്‌.  ഫാസിലും സുഹൃത്തുക്കളും ചൊവ്വാഴ്ച അർജന്റീന ജയിച്ചാൽ വലിയ ആഘോഷ പരിപാടികളാണ്‌ ഒരുക്കിയിരുന്നത്‌. പടക്കംപൊട്ടിച്ച്‌ വാദ്യമേളങ്ങളോടെ ആഹ്ലാദറാലി നടത്താൻ തീരുമാനിച്ചു.  ടീം തോറ്റ വിഷമത്തിൽ സുഹൃത്തിന്റെ പൊളിച്ച വീടിനടുത്ത്‌ ചെന്നിരുന്നു. ഇതിനിടെയാണ് മോഷ്‌ടാവ്‌ പറമ്പിലേക്ക് എത്തുന്നത്‌. പഴയ ഇരുമ്പുവാതിൽ അടിച്ചുമാറ്റാനുള്ള ശ്രമമാണെന്ന്‌ മനസിലായ ഫാസിൽ കള്ളനെ പിടികൂടി. Read on deshabhimani.com

Related News