ചവറ സ്വദേശിനിയുടെ ആത്മഹത്യ: 
ഭർത്താവ് അറസ്റ്റിൽ



  മലപ്പുറം വാടക ക്വാർട്ടേഴ്‌സിലെ കിടപ്പുമുറിയിൽ ചവറ സ്വദേശിനിയായ യുവതിയെ തൂങ്ങിമരിച്ചതായി കണ്ട കേസിൽ സിവിൽ എക്‌സൈസ്‌ ഓഫീസറായ ഭർത്താവിനെ പൊലീസ്‌ അറസ്‌റ്റുചെയ്‌തു. കൊല്ലം ചവറ സൗത്ത് സ്വദേശി അലക്സിനെ (35)യാണ് മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം എക്സൈസ് ഡെപ്യൂട്ടി കമീഷണർ ഓഫീസിലെ സിവിൽ എക്‌സൈസ്‌ ഓഫീസറാണ്‌.   ചവറ സൗത്ത് സ്വദേശി ജിൻസി (28)യെ ഒക്‌ടോബർ 15ന്‌ വൈകിട്ട്‌ ആറരയോടെ, മലപ്പുറം സിവിൽ സ്റ്റേഷൻ ചെമ്മങ്കടവിലെ വാടക ക്വാർട്ടേഴ്സിലെ കിടപ്പുമുറിയിലാണ്‌ ജീവനൊടുക്കിയനിലയിൽ കണ്ടത്‌.  ആത്മഹത്യാ പ്രേരണ കുറ്റംചുമത്തി ചൊവ്വാഴ്ച രാത്രി എട്ടരയോടെയായിരുന്നു അറസ്‌റ്റ്‌. മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു.    Read on deshabhimani.com

Related News