കൊറിയർവഴി മയക്കുമരുന്ന്‌ കടത്ത്‌: മെഡിക്കൽ *ഷോപ്പുടമ അറസ്‌റ്റിൽ



മലപ്പുറം സൗദിയിലേക്ക്‌ കൊറിയർവഴി മയക്കുമരുന്നായ ക്ലോണ സെപാം അയച്ച കേസിൽ മെഡിക്കൽ ഷോപ്പുടമയെ ബംഗളൂരു നാർക്കോട്ടിക്‌ കൺട്രോൾ ബ്യൂറോ അറസ്‌റ്റുചെയ്‌തു. മലപ്പുറം കുന്നുമ്മലിലെ ആലിയ മെഡിക്കൽസ്‌ ഉടമ കൂട്ടിലങ്ങാടി ചെരൂർ പടിക്കമണ്ണിൽ സ്വദേശി താഹ ഉമറിനെയാണ്‌ അറസ്‌റ്റുചെയ്‌തത്‌. മലപ്പുറത്തുനിന്ന്‌ കൊറിയർവഴി അയച്ച മയക്കുമരുന്ന്‌ കരിപ്പൂർ വിമാനത്താവളത്തിൽവച്ചാണ്‌ പിടികൂടിയത്‌. സംശയംതോന്നിയ അധികൃതർ കൊറിയർ പൊട്ടിക്കുകയായിരുന്നു. തുടർന്ന്‌ നാർക്കോട്ടിക്‌ വിഭാഗത്തെ അറിയിച്ചു. ബംഗളൂരുവിൽനിന്ന്‌ നാർക്കോട്ടിക്‌ വിഭാഗം എത്തി മലപ്പുറം പൊലീസിന്റെ സഹായത്തോടെയാണ്‌ താഹ ഉമറിനെ അറസ്‌റ്റുചെയ്‌തത്‌. Read on deshabhimani.com

Related News