പ്രതിഷേധക്കൂട്ടായ്‌മയുമായി സിപിഐ എം

നിലമ്പൂർ–-ഷൊർണൂർ പാതയിലെ ട്രെയിൻ സമയമാറ്റം പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ സിപിഐ എം അങ്ങാടിപ്പുറത്ത്‌ നടത്തിയ പ്രതിഷേധക്കൂട്ടായ്‌മ ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ ഉദ്‌ഘാടനംചെയ്യുന്നു


നിലമ്പൂർ  നിലമ്പൂർ–-ഷൊർണൂർ പാതയിലെ ട്രെയിൻ  യാത്രക്കാരെ ദ്രോഹിക്കുന്ന സമയമാറ്റം പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ നിലമ്പൂർ, വാണിയമ്പലം, മേലാറ്റൂർ, അങ്ങാടിപ്പുറം റെയിൽവേ സ്‌റ്റേഷനുകൾക്കുമുന്നിൽ സിപിഐ എം പ്രതിഷേധ കൂട്ടായ്‌മ. റെയിൽപാത  സ്വകാര്യവൽക്കരണ നീക്കം ഉപക്ഷിക്കുക, രാജ്യറാണി–-കൊച്ചുവേളി എക്സ്പ്രസ് സർവീസ് തിരുവനന്തപുരം സെൻട്രൽവരെയാക്കുക എന്നീ പ്രധാന ആവശ്യങ്ങളുമുയർത്തി.    30 വർഷത്തോളം നിലനിന്ന സമയക്രമം മാറ്റി യാത്രക്കാരെ പ്രയാസത്തിലാക്കുകയാണ്‌ റെയിൽവേ എന്ന്‌ കൂട്ടായ്‌മ ചൂണ്ടിക്കാട്ടി. യാത്രക്കാർക്ക്‌ കണക്‌ഷൻ ട്രെയിൻ കിട്ടുന്നതാണ്‌ ഇപ്പോൾ ഇല്ലാതാക്കിയത്‌. വിഷയത്തിൽ ഇടപെടണമെന്ന്‌ അഭ്യർഥിച്ച്‌ സിപിഐ എം ജില്ലാകമ്മിറ്റി മുഖ്യമന്ത്രിക്ക്‌ നിവേദനം നൽകിയിട്ടുമുണ്ട്‌. വ്യാഴാഴ്‌ച വൈകിട്ട്‌ നടന്ന പ്രതിഷേധ കൂട്ടായ്‌മയിൽ യാത്രക്കാരുൾപ്പെടെ പങ്കെടുത്തു. സിപിഐ എം മങ്കട ഏരിയാകമ്മിറ്റി അങ്ങാടിപ്പുറത്ത്‌ നടത്തിയ കൂട്ടായ്‌മ ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ ഉദ്‌ഘാടനംചെയ്‌തു. റെയിൽവേയുടെ അവഗണനയ്‌ക്കെതിരെ തുടർസമരങ്ങളുണ്ടാകണമെന്ന്‌ അദ്ദേഹം പറഞ്ഞു. പി കെ അബ്ദുള്ള നവാസ്‌ അധ്യക്ഷനായി. എം പി അലവി സ്വാഗതവും ടി കെ റഷീദലി നന്ദിയും പറഞ്ഞു.  നിലമ്പൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി കെ സൈനബ ഉദ്ഘാടനംചെയ്തു. ടി രവീന്ദ്രൻ അധ്യക്ഷനായി. ജോർജ്‌ കെ ആന്റണി, ഇ പത്മാക്ഷൻ, പി ശിവാത്മജൻ, അഡ്വ. ഷെറോണ റോയ് എന്നിവർ സംസാരിച്ചു. മേലാറ്റൂരിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം വി പി അനിൽ ഉദ്ഘാടനംചെയ്തു. ഇ രാജേഷ് അധ്യക്ഷനായി. വി കെ റൗഫ്, പി രാമചന്ദ്രൻ, കെ ടി ഇഖ്ബാൽ, എം കെ ശ്രീധരൻ എന്നിവർ സംസാരിച്ചു. വാണിയമ്പലം റെയിൽവേ സ്റ്റേഷനുമുന്നിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം വി എം ഷൗക്കത്ത് ഉദ്ഘാടനംചെയ്തു. എൻ കണ്ണൻ അധ്യക്ഷനായി.  പി കെ മുബഷീർ,  അഡ്വ. ടോം കെ തോമസ്, എം ടി അഹമ്മദ്, എം മോഹൻദാസ്, വി അർജുനൻ, ജെ ക്ലീറ്റസ്,  ടി പി ഇബ്രാഹിം  എന്നിവർ സംസാരിച്ചു. ബി മുഹമ്മദ് റസാഖ് സ്വാഗതവും കെ ടി മുഹമ്മദാലി നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News