വാഹനപാർക്കിങ്ങിന് ക്രമീകരണം

എസ്‌എഫ്‌ഐ കേന്ദ്ര കമ്മിറ്റിയംഗം ടി പി രഹ്‌ന സബീന, ജാഥാ മാനേജർ സി എസ്‌ സംഗീത് എന്നിവരില്‍നിന്നും പതാക സ്വാഗതസംഘം ട്രഷറർ ഇ രാജേഷ്‌ ഏറ്റുവാങ്ങുന്നു


  പെരിന്തല്‍മണ്ണ എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിന് വരുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാൻ ക്രമീകരണമായി. എടക്കര, നിലമ്പൂര്‍, വണ്ടൂര്‍ ഭാഗങ്ങളില്‍നിന്നും വരുന്ന വാഹനങ്ങള്‍ പെരിന്തല്‍മണ്ണ ചില്ലീസ് ഹോട്ടല്‍ ജങ്ഷനില്‍നിന്നും പൊന്ന്യാകുര്‍ശി ബൈപാസിലൂടെ ഷിഫ ജങ്ഷനില്‍നിന്നും വലത്തോട്ട് തിരിഞ്ഞ് മനഴി സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്യണം. മലപ്പുറം, അരീക്കോട്, കൊണ്ടോട്ടി, തിരൂരങ്ങാടി, താനൂര്‍, തിരൂര്‍, എടപ്പാള്‍, പൊന്നാനി, മഞ്ചേരി, വളാഞ്ചേരി, കോട്ടയ്ക്കല്‍, മങ്കട എന്നിവിടങ്ങളില്‍നിന്നുള്ള വാഹനങ്ങള്‍ മലപ്പുറം–മണ്ണാര്‍ക്കാട് റോഡില്‍ ടൗണ്‍ ട്രാഫിക് ജങ്ഷനിലൂടെ മണ്ണാര്‍ക്കാട് റോഡ് വഴി മനഴി സ്റ്റാന്‍ഡ് പരിസരത്ത് വിദ്യാര്‍ഥികളെ ഇറക്കി മണ്ണാര്‍ക്കാട് റോഡ് വഴി പൊന്ന്യാകുര്‍ശി ഷിഫ ജങ്ഷനില്‍നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ബൈപാസ് റോഡിന്റെ വലതുവശത്ത് പാര്‍ക്ക് ചെയ്യണമെന്ന് സ്വാഗതസംഘം കണ്‍വീനര്‍ അറിയിച്ചു.  ഗതാഗത നിയന്ത്രണം  എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പെരിന്തൽമണ്ണ ടൗണിൽ ചൊവ്വ പകൽ മൂന്നുമുതൽ വാഹന നിയന്ത്രണം ഉണ്ടാകും. കോഴിക്കോട് ഭാഗത്തുനിന്ന് പാലക്കാട്‌ ഭാഗത്തേക്ക് പോകുന്നവർ അയിഷ ജങ്ഷൻ ബൈപാസ് വഴിയും, പാലക്കാട്‌ ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്നവർ പൊന്ന്യാകുർശി ബൈപാസ് വഴിയും പോകണം.   Read on deshabhimani.com

Related News