തൊഴിലുറപ്പ് തൊഴിലാളി 
പ്രതിഷേധം നാളെ



മലപ്പുറം തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ബുധനാഴ്‌ച എൻആർഇജി വർക്കേഴ്സ് യൂണിയൻ നേതൃത്വത്തിൽ തൊഴിലാളികൾ മാർച്ചും ധർണയും നടത്തും. ജില്ലയിലെ 16 ഏരിയാ കേന്ദ്രങ്ങളിലും കേന്ദ്ര സർക്കാർ ഓഫീസുകളുടെ മുന്നിൽ സമരം നടക്കും.  കേന്ദ്ര ബജറ്റിൽ വെട്ടിക്കുറച്ച തൊഴിലുറപ്പ് പദ്ധതി തുക പുനഃസ്ഥാപിക്കുക, പാചകവാതക ഇന്ധനവില കുറയ്ക്കുക, തൊഴിലാളികളുടെ കൂലി 600 രൂപയാക്കി വർധിപ്പിക്കുക, ജാതി തിരിച്ചു കൂലി നൽകുന്നത് നിർത്തുക, തൊഴിലുറപ്പ് മേഖലയിൽ പണിയെടുക്കുന്ന വിദഗ്ധ തൊഴിലാളികളുടെ കൂലിയും സാധനസാമഗ്രികളുടെ വിലയും നൽകുക, തൊഴിൽദിനം 200 ആക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. സമരം വിജയിപ്പിക്കാൻ യൂണിയൻ ജില്ലാ കമ്മിറ്റി യോഗം തൊഴിലാളികളോട് ആവശ്യപ്പെട്ടു.  ജില്ലാ പ്രസിഡന്റ് ഇ കെ ആയിഷ അധ്യക്ഷയായി. സെക്രട്ടറി അസൈൻ കാരാട്ട് റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് ഗിരിജ സുരേന്ദ്രൻ, എം പി അബ്ദുൽ അലി എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News