ശിൽപ്പശാല



 വേങ്ങര കേന്ദ്ര ആയുഷ് മന്ത്രാലയം നടത്തുന്ന ദേശീയ ആയുർവേദ ശിശുരോഗ വിദഗ്‌ധരുടെ ആറ്‌ ദിവസത്തെ ശിൽപ്പശാല  വൈദ്യരത്നം പി എസ് വാരിയർ ആയുർവേദ കോളേജിൽ തുടങ്ങി.  രാഷ്ട്രീയ ആയുർവേദ  വിദ്യാപീഠത്തിന്റെ ധനസഹായത്താൽ നടക്കുന്ന പരിപാടിയിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള നാൽപ്പതോളം വിദഗ്ധരാണ് പ്രതിനിധികൾ.  മേഴത്തൂർ സിഎൻഎസ് ആയുർവേദ ചികിത്സാലയം ചീഫ് ഫിസിഷ്യൻ എം ഗംഗാധരൻ നായർ ഉദ്ഘാടനംചെയ്തു. കോട്ടക്കൽ ആയുർവേദ കോളേജ് പ്രിൻസിപ്പൽ ഡോ. സി വി ജയദേവൻ അധ്യക്ഷനായി. കേരള ആയുർവേദിക് സ്റ്റഡീസ് ആൻഡ്‌ റിസർച്ച് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ പി കെ പ്രതാപൻ, സൊസൈറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ടി ഭാസ്കരൻ, ആയുർവേദ കോളേജ് സൂപ്രണ്ട് ഡോ. എൻ ജെ ജീന എന്നിവർ സംസാരിച്ചു.  കോട്ടക്കൽ ആയുർവേദ കോളേജ് ശിശുരോഗ വിഭാഗം തലവൻ ഡോ. കെ എസ് ദിനേഷ് സ്വാഗതവും ഡോ. പി കെ നസീമ നന്ദിയും പറഞ്ഞു.  തുടർദിവസങ്ങളിൽ കുട്ടികളിലെ ഓട്ടിസം, ഭിന്നശേഷി പരിചരണം, നാഡീസംബന്ധമായ രോഗങ്ങളുടെ ചികിത്സ, ഭ്രൂണാവസ്ഥയിലുള്ള ശിശുവിന്റെ പരിചരണം, കുട്ടികളിലെ ത്വക്ക് രോഗം തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധരുടെ പ്രബന്ധാവതരണം നടക്കും.   Read on deshabhimani.com

Related News