പിന്നെയും കോവിഡ്‌



മലപ്പുറം ഒരിടവേളയ്‌ക്കുശേഷം വീണ്ടും കോവിഡ്‌ ജാഗ്രതയിലാണ്‌ നാട്‌. ജില്ലയിൽ നിലവിൽ കേസുകളുടെ എണ്ണം കുറവെങ്കിലും ശ്രദ്ധവേണമെന്ന്‌ ആരോഗ്യവകുപ്പ്‌. രോഗം പടരുന്ന സാഹചര്യത്തിൽ പരിശോധനകളുടെ എണ്ണംകൂട്ടാനും നിർദേശമുണ്ട്‌. നിലവിൽ വിദേശയാത്ര നടത്തുന്നവരും മറ്റുംമാത്രമാണ്‌ പരിശോധന  നടത്തുന്നത്‌. പരിശോധന വർധിപ്പിക്കാൻ ടെസ്‌റ്റ്‌ കിറ്റുകൾക്ക്‌ ഓർഡർ ചെയ്‌തതായി ആരോഗ്യവകുപ്പ്‌ അധികൃതർ അറിയിച്ചു.  18 പേരാണ്‌  ജില്ലയിൽ കോവിഡ്‌ ചികിത്സയിലുള്ളത്‌. പ്രായാധിക്യമുള്ള മൂന്നുപേർമാത്രമാണ്‌ ആശുപത്രിയിൽ കഴിയുന്നത്‌. വ്യാഴാഴ്‌ച ആറുപേർക്കും ബുധനാഴ്‌ച മൂന്നുപേർക്കും രോഗം സ്ഥിരീകരിച്ചു. മഞ്ചേരി മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ഒമ്പത്‌ കിടക്കകളുള്ള കോവിഡ്‌ ഐസിയു സജ്ജമാക്കി. നിലമ്പൂരും തിരൂരങ്ങാടിയിലും എട്ടും തിരൂരിൽ 17ഉം കിടക്കകളുള്ള കേന്ദ്രങ്ങൾ ഉണ്ട്‌. കോവിഡ്‌ വകഭേദം ഇതുവരെ റിപ്പോർട്ട്‌ ചെയ്‌തിട്ടില്ല. Read on deshabhimani.com

Related News