വട്ടപ്പാറയിൽ പിന്നെയും അപകടം

വട്ടപ്പാറയിൽ ചരക്കു ലോറി മറിഞ്ഞപ്പോൾ. മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ലോറിയും കാണാം


 വളാഞ്ചേരി  ദേശീയപാതയിൽ വട്ടപ്പാറ വളവിൽ വീണ്ടും ചരക്കുലോറി മറിഞ്ഞു. രാജസ്ഥാൻ സ്വദേശികളായ ഡ്രൈവറും സഹായിയും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. രാജസ്ഥാനിലെ കോട്ടയിൽനിന്ന്‌ കൊച്ചിയിലേക്ക്_ മല്ലിയുമായി പോവുകയായിരുന്ന_ വാഹനമാണ്‌ അപകടത്തിൽപ്പെട്ടത്‌.  വ്യാഴം രാത്രി 12.30നായിരുന്നു അപകടം. നിയന്ത്രണംവിട്ട ലോറി സുരക്ഷാഭിത്തിയിലിടിച്ചാണ്‌ മറിഞ്ഞത്‌.  കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ സവാളയുമായി വന്ന ലോറി താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നുപേർ മരിച്ചിരുന്നു. ശനിയാഴ്‌ച രാത്രി നാളികേര ലോറി മറിഞ്ഞ്‌ ഡ്രൈവർക്ക് പരിക്കേറ്റു. Read on deshabhimani.com

Related News