പരിഭാഷകൾ ഭാഷയെ 
സജീവമാക്കുന്നു: മീന കന്ദസാമി

അന്താരാഷ്ട്ര പരിഭാഷാ സെമിനാർ മീന കന്ദസാമി ഉദ്ഘാടനംചെയ്യുന്നു


തേഞ്ഞിപ്പലം സാഹിത്യ പരിഭാഷകൾ ഭാഷയെ സജീവമായി നിലനിർത്തുമെന്ന് എഴുത്തുകാരി മീന കന്ദസാമി പറഞ്ഞു. സർവകലാശാലാ ഇംഗ്ലീഷ് പഠനവിഭാഗവും മൈസൂർ ആസ്ഥാനമായ ദേശീയ പരിഭാഷാ മിഷനും സംയുക്തമായി സംഘടിപ്പിച്ച "വിവർത്തനത്തിനപ്പുറം പുനർരചനയുടെ വെളിമ്പ്രദേശങ്ങൾ' അന്താരാഷ്ട്ര പരിഭാഷാ സെമിനാർ ഉദ്ഘാടനംചെയ്യുകയായിരുന്നു അവർ.  യഥാർഥ ഉറവിടത്തിൽ പറയുന്ന അതേ അർഥത്തിൽ മറ്റൊരു ഭാഷയിലേക്ക് ചില കാര്യങ്ങൾ വിവർത്തനംചെയ്യാൻ പ്രയാസമാണെന്നും മീന അഭിപ്രായപ്പെട്ടു.  ഇംഗ്ലീഷ് പഠനവിഭാഗത്തിൽനിന്ന് ഈ വർഷം വിരമിക്കുന്ന  എഴുത്തുകാരൻ ഡോ. കെ എം ഷെരീഫിനോടുള്ള ആദരമായാണ് സെമിനാർ സംഘടിപ്പിച്ചത്. വൈസ് ചാൻസലർ ഡോ. എം കെ ജയരാജ്, ഡോ. ഇ വി രാമകൃഷ്ണൻ, ഡോ. കെ എം അനിൽ, ഡോ. എം എ സാജിത, ഡോ. ഉമർ തസ്നീം എന്നിവർ സംസാരിച്ചു. സെമിനാർ 25ന്‌ സമാപിക്കും.    Read on deshabhimani.com

Related News