ജില്ലാ വായനമത്സരം



മലപ്പുറം  ലൈബ്രറി കൗൺസിൽ  ജില്ലാ വായനമത്സരം  മലപ്പുറം എയുപി സ്കൂളിൽ ഡോ. സന്തോഷ്‌ വള്ളിക്കാട് ഉദ്ഘാടനംചെയ്തു. ലൈബ്രറി കൗൺസിൽ നിർവാഹക സമിതി അംഗം എൻ പ്രമോദ് ദാസ് അധ്യക്ഷനായി.  ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ. കെ കെ ബാലചന്ദ്രൻ, ജോ. സെക്രട്ടറി കെ വി ബാലകൃഷ്ണൻ, തിരൂരങ്ങാടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി സോമനാഥൻ, തിരൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ എ ശറഫുദ്ദീൻ, എൻ ടി ഫാറൂഖ്‌, പി എസ് സുമി എന്നിവർ സംസാരിച്ചു. വിജയികൾ–- വിഭാഗം, ആദ്യമൂന്ന്‌ സ്ഥാനം ക്രമത്തിൽ:   എൽ പി–- കെ ടി ആദിൽ ഷഹാൻ (എഎംഎൽപി സ്കൂൾ കൊട്ടപ്പുറം), പി  ഫാത്തിമ ശഹല (എഎംഎൽപി സ്കൂൾ, വെള്ളിയാമ്പുറം), കെ വേദ  (ജിഎൽപി സ്കൂൾ, ഒഴൂർ). യുപി: എൻ എസ് ദേവിക (എംഐഎസ്എംയുപി സ്കൂൾ, പെങ്ങാട്ട്), ലക്ഷ്മി (എഎൽപി സ്കൂൾ, കുറ്റിപ്പുറം), അമേയ പി സുനിൽ (ജിഎംഎച്ച്എസ്എസ്, കലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസ്). വനിതാവിഭാഗം: ബി സംഗീത (മങ്കട പബ്ലിക് ലൈബ്രറി), പി കെ സതീദേവി (യുവജന വായനശാലാ ആൻഡ് ഗ്രന്ഥലയം, പുളിക്കൽ), ഫാത്തിമ മിസ് ല (ടാഗോർ ലൈബ്രറി, എറിയാട്).   Read on deshabhimani.com

Related News