‘മാഷേ, 
ഇന്ന്‌ ലേശം നേരത്തെ 
വിടണേ’



തിരൂർ ‘മാഷെ അർജന്റീനേന്റെ കളിണ്ട്. സ്‌കൂളിൽ പോകാൻ രാവിലെത്തൊട്ടേ ഓന്‌ നല്ലമടിയാ. ഏതായാലും പറഞ്ഞയക്കാം. പറ്റുമെങ്കിൽ കുറച്ച് നേരത്തെ വിട്ടാ തരക്കേടില്ല’. ലോകകപ്പിൽ അർജന്റീന ആദ്യകളിക്ക്‌ ഇറങ്ങിയദിവസം ഒരു കുട്ടിയുടെ ഉമ്മ ക്ലാസ് അധ്യാപകന്റെ ഫോണിലേക്കയച്ച ശബ്ദസന്ദേശമിങ്ങനെ.  ജേഴ്‌സീം വാങ്ങി വിദ്യാർഥികൾ കാത്തിരിപ്പ്‌ തുടങ്ങീട്ട്‌ ദിവസം കുറച്ചായി. കളിയുടെ സമയം നോക്കിയപ്പോൾ ഖൽബ്‌ കലങ്ങിപ്പോയി. സ്‌കൂളുള്ള ദിവസം പകല്‍ 3.30ന്‌ എങ്ങനെ ടിവിക്ക്‌ മുന്നിലെത്തും. സ്‌കൂളിൽ പോണില്ലെന്ന്‌ ചില വിരുതൻമാർ തീരുമാനമെടുത്തു. ഒടുവിൽ ഉമ്മമാർ വടിയെടുത്തു. അനുനയിപ്പിക്കാൻ കഴിയാതെ വന്നപ്പോൾ കുട്ടിയെ നേരത്തെ വിടണേ എന്ന അഭ്യർഥന കത്തിലും വാട്‌സാപ്പിലും ഒഴുകിയെത്തി. ഒന്നാം ക്ലാസ് മുതൽ പ്ലസ് ടുവരെയുള്ള അധ്യാപകർക്ക്‌ രക്ഷിതാക്കളുടെ അഭ്യർഥനയെത്തി. ഗൾഫിലുള്ള 20ഓളം പേരടക്കം നിരവധി രക്ഷിതാക്കളാണ്‌ വാട്സ്ആപ്പിൽ മെസേജ്‌ അയച്ചതെന്ന്‌ തിരൂർ പരന്നേക്കാട് ജെ എം ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു അധ്യാപിക ഭാമ പറഞ്ഞു. Read on deshabhimani.com

Related News