മികച്ച കളി, ഇംഗ്ലണ്ട്‌ 
അവസരം മുതലാക്കി

ഫിറോസ് കളത്തിങ്ങൽ


തിങ്കളാഴ്‌ച നടന്ന ഇംഗ്ലണ്ട്‌–- ഇറാൻ മത്സരം 
മുൻ സന്തോഷ്‌ട്രോഫി താരം ഫിറോസ്‌ കളത്തിങ്ങൽ വിലയിരുത്തുന്നു   ഇംഗ്ലണ്ട്‌–- ഇറാൻ മത്സരം മികച്ചതായിരുന്നു. നല്ല കളിയാണ്‌  ഇറാനും പുറത്തെടുത്തത്‌. ഇറാന്‌ രണ്ട്‌ മൂന്ന്‌ ചാൻസ്‌ കൂടി കിട്ടിയിരുന്നു. അത്‌ മുതലാക്കാൻ അവർക്ക്‌ കഴിഞ്ഞിരുന്നെങ്കിൽ മത്സരം കടുപ്പമാകുമായിരുന്നു. ഇറാനുവേണ്ടി പെനാൽറ്റിയിലൂടെ ഗോൾ നേടിയ തരേമിക്ക്‌ ചില തുറന്ന അവസരം  കിട്ടിയെങ്കിലും മുതലാക്കാനായില്ല.    ഇംഗ്ലണ്ട്‌ ഒത്തിണക്കംകാട്ടി. സാക്കയും മാസൺ മൗണ്ടും ബെല്ലിങ്‌ഹാമുമെല്ലാം മികച്ച പ്രകടനമാണ്‌ നടത്തിയത്‌. അവസാനമായപ്പോൾ ഇംഗ്ലണ്ട്‌ കളിയുടെ വേഗംകുറച്ചു. എന്നാൽ, എക്‌സ്‌ട്രാ ടൈമിൽ പത്ത്‌ മിനിറ്റിൽ ഇംഗ്ലണ്ട്‌ വീണ്ടും കുതിച്ചു. അടുത്ത കളിയാകുന്നതോടെ ഇംഗ്ലണ്ടിനെ ഒന്നുകൂടി വിലയിരുത്താൻ പറ്റും.     Read on deshabhimani.com

Related News