ഖത്തർ, ഇതാ സ്‌നേഹപതാക

അഷ്‌റഫ്‌ ഒരുക്കിയ ഖത്തർ ദേശീയ പതാക. ഇന്‍സെറ്റില്‍ കെ പി അഷ്റഫ്


  മലപ്പുറം ‘നഹ്‌നു അൽഹു നൂദ്‌ നുഫിബുൽ ഖത്തർ’–-കുനിയിൽ പെരുങ്കടവ്‌ പാലത്തിൽ നീട്ടിവിരിച്ച ക്യാൻവാസിൽ ഇങ്ങനെ എഴുതിയിരിക്കുന്നു. ‘ഇന്ത്യക്കാരായ ഞങ്ങൾ ഖത്തറിനെ സ്‌നേഹിക്കുന്നു’ എന്നത്രേ ഇതിനർഥം. അരീക്കോട്‌ സ്വദേശി കെ പി അഷ്‌റഫാണ്‌ 144 മീറ്റർ നീളമുള്ള തുണിയിൽ ഖത്തർ പതാക ഒരുക്കിയത്‌. അതിനൊപ്പമാണ്‌ വാചകം എഴുതിച്ചേർത്തത്‌. 1.20 മീറ്റർ വീതിയുമുണ്ട്‌.  ലോകകപ്പ്‌ ഫുട്‌ബോളിന്‌ വേദിയാകുന്ന ഖത്തറിനോട്‌ മലയാളികൾക്കുള്ള സ്‌നേഹം അറിയിക്കുകയാണ്‌ ഇതിലൂടെയെന്ന്‌ അഷ്‌റഫ്‌ പറഞ്ഞു. നീളൻ പതാകയൊരുക്കാൻ പല സ്ഥലങ്ങളും നോക്കി. ഒടുവിലാണ്‌ കുനിയിൽ പാലം തെരഞ്ഞെടുത്തത്‌. മേശകൾ നിരത്തി അതിനുമുകളിൽ തുണിവിരിച്ചാണ്‌ പെയിന്റടിച്ചത്‌. ബുധനാഴ്‌ച രാവിലെ തുടങ്ങിയ ജോലി വ്യാഴം പുലർച്ചെ 5.30 വരെ 22 മണിക്കൂർ നീണ്ടു. ലോകത്തെവിടെയും ഒറ്റത്തുണിയിൽ പെയിന്റുപയോഗിച്ച്‌ ഇത്രയും വലിയ പതാകയുണ്ടാക്കിയിട്ടില്ലെന്ന്‌ അഷ്‌റഫ്‌ പറയുന്നു.   Read on deshabhimani.com

Related News