ബാങ്കിങ് ജനസദസ് സംഘടിപ്പിച്ചു

ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ നേതൃത്വത്തിൽ നടന്ന ബാങ്കിങ് ജനസദസ്


മലപ്പുറം ബാങ്കുകളെ സംരക്ഷിക്കൂ രാജ്യത്തെ രക്ഷിക്കൂ മുദ്രാവാക്യമുയർത്തി ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി ജീവനക്കാർ ബാങ്കിങ് ജനസദസ് സംഘടിപ്പിച്ചു. ബെഫി, എൻജിഒ യൂണിയൻ, കെജിഒഎ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സിവിൽ സ്റ്റേഷൻ പരിസരത്തായിരുന്നു പരിപാടി. പൊതുമേഖലാ ബാങ്കുകളുടെ സ്വകര്യവല്‍ക്കരണ നീക്കം ഉപേക്ഷിക്കുക, അന്യായമായി സർവീസ് ചാർജ് ചുമത്തുന്ന നടപടി അവസാനിപ്പിക്കുക, ബാങ്കുകളിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക, താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ബെഫി സംസ്ഥാന സെക്രട്ടറി സി  മിഥുൻ, ജില്ലാ പ്രസിഡന്റ് ജി കണ്ണൻ എന്നിവർ സംസാരിച്ചു. സി സുനിത സ്വാഗതവും എ അഖിൽ നന്ദിയും പറഞ്ഞു. എടക്കര നിലമ്പൂർ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എടക്കര ടൗണിൽ ജനസദസ് സംഘടിപ്പിച്ചു. സിഐടിയു എടക്കര ഏരിയാ ട്രഷറർ  എം കെ ചന്ദ്രൻ ഉദ്ഘാടനംചെയ്തു. കെജിബിഒയു സംസ്ഥാന ട്രഷറർ കെ മോഹൻകുമാർ വിശദീകരണം നടത്തി. എം പി മുരളീധരൻ സ്വാഗതവും രവി നന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News