ചെല്ലാനം മോഡൽ കടൽഭിത്തി നിർമിക്കും

ചെല്ലാനം പ്രൊജക്ട് മാനേജ്മെന്റ്‌ ടീം പൊന്നാനി തീരദേശത്ത് പരിശോധന നടത്തുന്നു


വിദഗ്‌ധസംഘം 
പഠനത്തിനെത്തി പൊന്നാനി  പൊന്നാനി തീരദേശ മേഖലയിൽ ചെല്ലാനം മോഡൽ കടൽഭിത്തി നിർമിക്കുന്നു. ചെല്ലാനം പ്രൊജക്ട് മാനേജ്മെന്റ്‌ ടീം  പാലപ്പെട്ടി കാപ്പിരിക്കാട് മുതൽ പൊന്നാനി അഴിമുഖം വരെയുള്ള  പ്രദേശങ്ങൾ സന്ദർശിച്ചു. കാപ്പിരിക്കാട് മുതൽ പൊന്നാനി അഴിമുഖം വരെയുള്ള  12 കിലോമീറ്ററോളംവരുന്ന  തീരദേശം, രണ്ട്  അഴിമുഖങ്ങൾ എന്നിവയെ കുറിച്ച് പഠനം നടത്താനാണ്‌ സംഘം എത്തിയത്. ചെല്ലാനത്ത് നടപ്പാക്കിയ ടെട്രാ പോഡ് സംവിധാനമോ അതല്ലെങ്കിൽ പുലിമുട്ടോ നിർമിക്കാനാണ് തീരുമാനം. കടലിലെ അടിയൊഴുക്കുകൾ, തീരത്തേക്കെത്തുന്ന തിരമാലകളുടെ രീതി തുടങ്ങിയവ  മനസിലാക്കി പഠനത്തിനുശേഷമായിരിക്കും ഏത് രീതി നടപ്പാക്കണമെന്ന് തീരുമാനിക്കുക.  കടലാക്രമണം അതിരൂക്ഷമായി നാശംവിതക്കുന്ന സംസ്ഥാനത്തെ പത്ത് സ്പോട്ടുകളിൽ ഒന്നാണ് പൊന്നാനി. ഇത്തരം തീരപ്രദേശങ്ങളുടെ സുരക്ഷക്കായി 5300 കോടിയാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്. കടലാക്രമണ രൂക്ഷതയിൽ മുന്നിൽനിൽക്കുന്ന ചെല്ലാനത്ത് നടപ്പാക്കുന്ന പദ്ധതിയാണ് പൊന്നാനിയിലും ഒരുക്കുന്നത്. പഠനം നടത്തുന്നതിനാവശ്യമായ റിപ്പോർട്ട് സംഘം സർക്കാരിന് കൈമാറും.  പഠനത്തിനുശേഷം വിശദ ഡിപിആർ സർക്കാരിന് സമർപ്പിക്കും.   ചെല്ലാനം പ്രൊജക്ട് യൂണിറ്റ് എക്സിക്യൂട്ടീവ് എൻജിനിയർ ബി അബ്ബാസ്, അസി. എക്സിക്യൂട്ടീവ് എൻജിനിയർമാരായ ആർ എസ് ഷിബു, സന്തോഷ്, കേരള എൻജിനിയറിങ്‌ റിസർച്ച് ഡയറക്ടർ സുപ്രഭ, എക്സിക്യൂട്ടീവ് എൻജിനിയർ അജ്മൽ, ഇറിഗേഷൻ അസി. എക്സിക്യൂട്ടീവ് എൻജിനിയർ സുരേഷ് കുമാർ എന്നിവർ സംബന്ധിച്ചു.   Read on deshabhimani.com

Related News