കരിപ്പൂരിൽ 28 ലക്ഷം രൂപയുടെ 
വിദേശ കറൻസി പിടികൂടി



കരിപ്പൂർ വിമാനത്താവളത്തിൽ വിദേശത്തുനിന്നെത്തിയ യാത്രക്കാരനിൽനിന്ന്‌ 28 ലക്ഷം രൂപയുടെ വിദേശ, ഇന്ത്യൻ കറൻസികൾ പിടികൂടി. കാസർകോട് നെല്ലിക്കുന്ന് മറിയം ഹൗസിലെ തെരുവത്ത് അബ്ദുൾ റഹീമിനെ (63)യാണ്  എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടിയത്‌.  ദുബായിൽനിന്ന്‌ സ്പൈസ്ജറ്റിന്റെ എസ്ജി 53 വിമാനത്തിലാണ് ഇയാൾ എത്തിയത്. അടിവസ്ത്രത്തിനകത്ത് ഒളിച്ചുവച്ചാണ്  കറൻസി കടത്താൻ ശ്രമിച്ചത്. യുഎഇ ദിർഹം, സൗദി റിയാൽ, ഇന്ത്യൻ കറൻസി എന്നിവയാണ്  കണ്ടെടുത്തത്. Read on deshabhimani.com

Related News