ഊർജമായി "സമരസ്മൃതി'

പിടിഎം ഗവ. കോളേജിൽ സംഘടിപ്പിച്ച "സമരസ്മൃതി' സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് ഉദ്ഘാടനംചെയ്യുന്നു


പെരിന്തൽമണ്ണ സംഘടനാ പ്രവർത്തനങ്ങളുടെ ഓർമകൾ പങ്കുവച്ച് എസ്എഫ്ഐയുടെ മുൻകാല നേതാക്കളുടെയും പ്രവർത്തകരുടെ സംഗമം. പെരിന്തൽമണ്ണയിൽ നടക്കുന്ന എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ അനുബന്ധമായി പിടിഎം ഗവ. കോളേജിൽ സംഘടിപ്പിച്ച "സമരസ്മൃതി' പുതുതലമുറയ്‌ക്കാകെ കരുത്തേകി. ജില്ലയിൽ എസ്എഫ്ഐ പ്രസ്ഥാനം കെട്ടിപ്പടുക്കാൻ  നടത്തിയ ചെറുത്തുനിൽപ്പുകളും മുന്നേറ്റങ്ങളും മുൻഗാമികൾ നാൾവഴിയായി വിവരിച്ചപ്പോൾ "സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം' ആലേഖനംചെയ്‌ത ശുഭ്ര പതാകയെ വാനോളമുയർത്തുമെന്ന്‌ പ്രതിജ്ഞയെടുത്തു. എസ്എഫ്ഐ ആദ്യകാല ഭാരവാഹികൂടിയായ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് സമരസ്മൃതി ഉദ്ഘാടനംചെയ്തു. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്‌ എൻ ആദിൽ അധ്യക്ഷനായി. എസ്‌എഫ്‌ഐ മുൻ സംസ്ഥാന സെക്രട്ടറി അഡ്വ. സി എച്ച് ആഷിക്‌, ജില്ലയിലെ മുൻകാല നേതാക്കളായ വി ശശികുമാർ, വി പി അനിൽ, വി രമേശൻ, പി കെ അബ്ദുള്ള നവാസ്, അഡ്വ. കിഴിശേരി പ്രഭാകരൻ, പി പി മുഹമ്മദ്, പി കെ മുബഷിർ, കെ പി ഗോപാലൻ, ഹനീഫ അമ്പാടി, വേണു തവനൂർ, പ്രകാശ് വാസുദേവൻ, അഡ്വ. ടോം തോമസ്, എ ഹരി, എം ബി ഫെെസൽ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം സജാദ് സ്വാഗതവും ടി സ്നേഹ നന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News