കാടറിഞ്ഞ് കാടകത്തിലൂടെ

"കാടറിയാൻ' പ്രകൃതി പഠനക്യാമ്പിനെത്തിയ അംഗങ്ങൾ


പറമ്പിക്കുളം കാടറിഞ്ഞും മഴക്കാഴ്ചകൾ പങ്കുവച്ചും  ദേശാഭിമാനി കാടറിയാൻ പ്രകൃതി പഠന ക്യാമ്പിന്റെ  മൂന്നാം ദിവസം. ഞായറാഴ്ച വനം വകുപ്പ് ജീവനക്കാരുടെ നേതൃത്വത്തിൽ കുട്ടികൾ കാടിനുള്ളിൽ ട്രക്കിങ് നടത്തി. കാടിന്റെ ആവാസവ്യവസ്ഥ  അറിഞ്ഞുള്ള യാത്രയിൽ മ്ലാവ്, കാട്ടാന, മുതല തുടങ്ങിയ ജീവികളെ കാണാൻ കഴിഞ്ഞു. രാവിലെ 10ന് "കേരളത്തിലെ മത്സ്യങ്ങൾ' വിഷയത്തിൽ കൺസർവേഷൻ ബയോളജിസ്‌റ്റ്‌  ഡോ. സി പി ഷാജി ക്ലാസെടുത്തു. ക്യാമ്പിലെ വിവിധ  പ്രവർത്തനങ്ങളും കാടകവും ഉൾപ്പെടുത്തി കാടറിയാൻ പ്രകൃതി പഠന ക്യാമ്പിന്റെ ലക്ഷ്യം വ്യക്തമാക്കി ദേശാഭിമാനി മലപ്പുറം യൂണിറ്റ് പരസ്യ വിഭാഗം ജീവനക്കാരായ   സി പി അജേഷ് സംവിധാനവും പി റിനീഷ് എഡിറ്റിങ്ങും നിർവഹിച്ച ഷോർട് ഫിലിം പ്രദർശിപ്പിച്ചു. ക്യാമ്പ് അംഗങ്ങളെ ഉൾപ്പെടുത്തി നിർമിച്ച ചിത്രത്തിൽ പറമ്പിക്കുളം വനംവകുപ്പ് ജീവനക്കാരായ സതീഷ്, ശിവ, ലക്ഷ്മണൻ, ദേശാഭിമാനി മലപ്പുറം യൂണിറ്റ് മാനേജർ ആർ പ്രസാദ്, കോഴിക്കോട് ബ്യൂറോ ചീഫ് പി വി ജീജോ, മലപ്പുറം മാർക്കറ്റിങ്  മാനേജർ നാഷ് കുമാർ, യൂണിറ്റ് അസി. മാനേജർ പി ശരത്, പരസ്യ വിഭാഗം ജീവനക്കാരൻ  പി ജിജു  എന്നിവരും അഭിനയിച്ചിട്ടുണ്ട്. തുടർന്നുള്ള സെക്ഷനുകളിൽ ന്യൂസ്‌ പേപ്പർ മേക്കിങ്, നാടക കളരി എന്നിവ നടന്നു. തിങ്കളാഴ്ച രാവിലെ 10ന് ക്യാമ്പ്‌ സമാപിക്കും.   Read on deshabhimani.com

Related News