ശിവദാസമേനോന്‌ എം സുകുമാരൻ സ്‌മാരക പുരസ്‌കാരം സമ്മാനിച്ചു

എം സുകുമാരൻ സ്‌മാരക പുരസ്‌കാരം മുൻ മന്ത്രി ടി ശിവദാസമേനോന്‌ സ്‌പീക്കർ എം ബി രാജേഷ്‌ സമ്മാനിക്കുന്നു. സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി സമീപം


മലപ്പുറം മികച്ച പൊതുപ്രവർത്തകനുള്ള എം സുകുമാരൻ സ്‌മാരക പുരസ്‌കാരം മുൻ മന്ത്രി ടി ശിവദാസമേനോന്‌ സ്‌പീക്കർ എം ബി രാജേഷ്‌ സമ്മാനിച്ചു. 50,000 രൂപയും പ്രശസ്‌തി പത്രവും അടങ്ങുന്ന പുരസ്‌കാരം അദ്ദേഹം താമസിക്കുന്ന മഞ്ചേരിയിലെ ‘നീതി’ വീട്ടിലെത്തിയാണ്‌ സമ്മാനിച്ചത്‌. സംഘടനാ പ്രവർത്തനത്തിന്റെ പേരിൽ 1973ൽ ഏജീസ് ഓഫീസിൽനിന്ന് പിരിച്ചുവിട്ട കഥാകൃത്ത് എം സുകുമാരന്റെ പേരിൽ എം സുകുമാരൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മികച്ച പൊതുപ്രവർത്തകനുള്ള 2020ലെ പുരസ്കാരത്തിനാണ്‌ മുൻ ധനകാര്യമന്ത്രിയും മുതിർന്ന സിപിഐ എം നേതാവുമായ ശിവദാസമേനോൻ അർഹനായത്‌. ഫൗണ്ടേഷൻ രക്ഷാധികാരി സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി, ഫൗണ്ടേഷൻ ബോർഡ് അംഗങ്ങളായ  എം ഗംഗാധരകുറുപ്പ്, അഖിലേന്ത്യാ ഓഡിറ്റ് ആൻഡ്‌ അക്കൗണ്ട്സ് അസോസിയേഷൻ പ്രസിഡന്റ്‌ വി ശ്രീകുമാർ, ഓഡിറ്റ് ആൻഡ്‌ അക്കൗണ്ട്സ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ  കമലാസനൻ, അസോസിയേഷൻ നേതാക്കളായ കെ എ മാനുവൽ, കെ ബി സുരേഷ് കുമാർ, കെ കെ ലക്ഷ്മണൻ, കെ സദാനന്ദൻ, പി രാജൻ,  ശിവദാസമേനോന്റെ മൂത്തമകൾ ലക്ഷ്‌മിദേവി,   അഡ്വ. സി ശ്രീധരൻ നായർ എന്നിവരും പങ്കെടുത്തു. Read on deshabhimani.com

Related News