നോർവേയിൽ സെമിനാറിൽ പങ്കെടുക്കുന്ന *വിനോദിന്‌ മന്ത്രിയുടെ സ്‌നേഹോപഹാരം

വിനോദിന് മന്ത്രി കെ രാധാകൃഷ്ണൻ സ്നേഹോപഹാരം കൈമാറുന്നു


എടക്കര  നോർവേയിൽ സെമിനാറിൽ പങ്കെടുക്കാൻ പോകുന്ന ചോലനായ്ക്കർ വിഭാഗത്തിലെ ആദ്യ ഗവേഷക വിദ്യാർഥി മാഞ്ചീരി ആദിവാസി കോളനിയിലെ വിനോദിന് മന്ത്രി കെ രാധാകൃഷ്ണന്റെ സ്നേഹോപഹാരം. തിരുവനന്തപുരത്തെ ഓഫീസിലെത്തിയ വിനോദിന്‌ മന്ത്രി കെ രാധാകൃഷ്ണൻ സ്‌നേഹോപഹാരം കൈമാറി.  നോർവേയിലെ ട്രോംസോ ആർട്രിച്ച് യൂണിവേഴ്സിറ്റിയിൽ 27 മുതൽ 31 വരെ നടക്കുന്ന അന്തർദേശീയ സെമിനാറിലാണ്‌ വിനോദ്‌ പങ്കെടുക്കുന്നത്. ഇതിനായി സംസ്ഥാന സർക്കാർ വിനോദിന് ഒരുലക്ഷം അനുവദിച്ചിരുന്നു. നിലമ്പൂർ ഉൾവനത്തിലെ കരുളായി മാഞ്ചീരി ആദിവാസി കോളനിയിലെ ഗുഹയിലാണ്‌ കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ എക്കണോമിക്സ്‌ റിസർച്ച് വിദ്യാർഥിയായ വിനോദിന്റെ താമസം.    ചോലനായ്ക്കരിൽനിന്ന് ആദ്യമായി ബിരുദവും ബിരുദാനന്തര ബിരുദവും എംഫിലും പൂർത്തിയാക്കിയ വിനോദിന്‌ ചോലനായ്ക്കർ വിഭാഗത്തിൽനിന്ന് ആദ്യമായി രാജ്യത്തിന് പുറത്തുപോകുന്ന വ്യക്തിയെന്ന ഖ്യാതിയും സ്വന്തം. 26ന് കരിപ്പൂരിൽനിന്ന് ദോഹവഴി വിനോദ് നോർവേയിലെത്തും. Read on deshabhimani.com

Related News