റംസാൻ ക്യാമ്പയിനുമായി *മഅദിന്‍ അക്കാദമി



മലപ്പുറം മഅദിൻ അക്കാദമി റംസാൻ ക്യാമ്പയിൻ ലോഗോ ചെയർമാൻ ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി പ്രകാശിപ്പിച്ചു. 30 ഇന പരിപാടികളുമായാണ്‌ ക്യാമ്പയിനെന്ന്‌ അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആദ്യ വെള്ളിയാഴ്ച ആത്മീയ സംഗമം. ദിവസവും ഗ്രാൻഡ്‌ മസ്ജിദിൽ രാത്രി എട്ടിനും 11.30നും തറാവീഹ് നിസ്‌കാരം.  25 മുതൽ വനിതകൾക്ക്‌ ക്ലാസ്. 26ന് പകൽ ഒന്നിന്‌ സക്കാത് സെമിനാർ. രണ്ടിന് രാവിലെ ആറുമുതൽ വൈകിട്ട്‌ ആറുവരെ ബദ്ർ കിസ്സ പാട്ട്. മൂന്നുമുതൽ 16 വരെ പെൺകുട്ടികൾക്ക്‌ റൈഹാൻ ക്യാമ്പ്. ജലസംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന പരിപാടികളും ട്രാഫിക് ബോധവൽക്കരണവും സംഘടിപ്പിക്കും.  അതിഥി തൊഴിലാളികൾക്ക്‌ പഠനക്യാമ്പും ഇഫ്‌താർ വിരുന്നുമൊരുക്കും. യാത്രക്കാർ, സമീപത്തെ ആശുപത്രികളിലെ രോഗികൾ, കൂട്ടിരിപ്പുകാർ എന്നിവർക്കായി ദിവസവും ഇഫ്‌താർ സംഗമമുണ്ടാകും. വിവിധയിടങ്ങളിൽ റിലീഫ് ക്യാമ്പുകൾ സംഘടിപ്പിക്കും. റംസാൻ 25ന് വിഭവ സമാഹരണ യാത്രയ്‌ക്ക് സ്വീകരണം നൽകും.  27-ന്‌ രാവിലെ പ്രാർഥനാ സമ്മേളനത്തോടെ ക്യാമ്പയിൻ സമാപനമാകും. ലഹരിക്കെതിരെ പ്രതിജ്ഞയും ബോധവൽക്കരണവും നടക്കും. ഹെൽപ് ഡെസ്‌ക്: 9645338343, 9633677722.  വാർത്താ സമ്മേളനത്തിൽ സമസ്‌ത ജില്ലാ സെക്രട്ടറി ഇബ്രാഹീം ബാഖവി മേൽമുറി, പി എം മുസ്തഫ കോഡൂർ, അബ്ദുസമദ് ഹാജി മൈലപ്പുറം, സൈതലവി, ദുൽഫുഖാർ അലി എന്നിവരും പങ്കെടുത്തു. Read on deshabhimani.com

Related News