ട്രെയിനിൽനിന്ന്‌ 9.1 കിലോ കഞ്ചാവ് കണ്ടെടുത്തു



 പാലക്കാട് ധൻബാദ്–- ആലപ്പുഴ എക്സ്പ്രസ്‌ ട്രെയിനിലെ ജനറൽ കമ്പാർട്ട്മെന്റിൽനിന്ന്‌ 9.1 കിലോ കഞ്ചാവ് പിടിച്ചു. ഞായർ രാവിലെ പാലക്കാട് ജങ്‌ഷൻ റെയിൽവേ സ്റ്റേഷനിൽ എത്തിയ ട്രെയിനിൽനിന്നാണ്‌ കഞ്ചാവ് പിടിച്ചത്. കഞ്ചാവ്‌ രണ്ട് ബാ​ഗിലായി സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു. പ്രതിയെ കണ്ടെത്താനായില്ല. പാലക്കാട്‌ ആർപിഎഫ് ക്രൈം ഇന്റലിജിൻസ് ബ്രാഞ്ചും പാലക്കാട്‌ എക്‌സൈസ് റേഞ്ചും ചേർന്നായിരുന്നു പരിശോധന.  ജനുവരിയിൽ മാത്രം ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ 50 കിലോയോളം കഞ്ചാവ് പിടിച്ചെടുത്തു. മൂന്നുപേരെ അറസ്റ്റ് ചെയ്തു.  Read on deshabhimani.com

Related News