സ്‌റ്റേഡിയം റെഡി; 
ഇനി കളി ജോറാകും



    എടപ്പാൾ കായികപ്രേമികളുടെ ചിരകാല സ്വപ്‌നമായ എടപ്പാൾ മിനിസ്റ്റേഡിയം പന്തുരുളാനൊരുങ്ങി. കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി 6.74  കോടി രൂപ ചെലവഴിച്ച് നിർമിച്ച മിനി സ്റ്റേഡിയം 31 ന്‌  മന്ത്രി ഇ പി  ജയരാജൻ നാടിന് സമർപ്പിക്കും.  മന്ത്രി കെ ടി ജലീലിന്റെ  ശ്രമഫലമായിട്ടാണ്‌ എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് സ്റ്റേഡിയം സജ്ജമായത്‌.   നാച്വറൽ ടർഫ്, ഓട്ടോമാറ്റഡ് സ്പ്രിങിൾ സിസ്റ്റം, അമിനിറ്റി സെന്റർ, ഇൻഡോർ ട്രെയിനിങ്‌ സെന്റർ, ടോയ് ലറ്റ് ബ്ലോക്ക്, അപ്രോച്ച് ആൻഡ് പാർക്കിങ്‌ ഏരിയ, ഗേറ്റ് ആൻഡ് സ്പെൻസിങ്‌ എന്നിവയടങ്ങുന്നതാണ്‌ സ്റ്റേഡിയം. അവസാന  മിനുക്കുപണി പുരോഗമിക്കുകയാണ്‌. Read on deshabhimani.com

Related News