താനൂർ –--തെയ്യാല റോഡിനും മേൽപ്പാലം



  താനൂർ താനൂർ –--തെയ്യാല റോഡ് റെയിൽവേ മേൽപ്പാലം പ്രവൃത്തി ഉദ്ഘാടനം ശനിയാഴ്ച പകൽ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിക്കും.   മന്ത്രി ജി സുധാകരൻ അധ്യക്ഷനാകും.  മന്ത്രി  ടി എം തോമസ് ഐസക് മുഖ്യാതിഥിയാകും. വി അബ്ദുറഹ്മാൻ എംഎൽഎ, നഗരസഭാ ചെയർമാൻ പി പി ഷംസുദ്ദീൻ എന്നിവർ പങ്കെടുക്കും. 34 കോടി രൂപ ചെലവിലാണ് മേൽപ്പാലം യാഥാർഥ്യമാകുന്നത്.  സർക്കാരിന്റെ നൂറുദിന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മേൽപ്പാലം പ്രവൃത്തി പൂർത്തീകരിക്കുക. Read on deshabhimani.com

Related News