ലഹരിക്കെതിരെ 
ഗോൾമഴ

മലപ്പുറം എംഎസ്‌പി ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ ജില്ലാ സ്‌പോർട്‌സ്‌ കൗൺസിലിന്റെ ലഹരിക്കെതിരായ "വൺ മില്യൺ ഗോൾ @ മലപ്പുറം' പ്രചാരണത്തിൽ മുൻ മന്ത്രി പാലോളി മുഹമ്മദ്‌കുട്ടി ഗോളടിക്കുന്നു


മലപ്പുറം നീട്ടിയടിച്ച ആദ്യകിക്ക്‌  ഗോളായില്ലെങ്കിലും പിന്നീട്‌ മന്ത്രി വി അബ്ദുറഹ്‌മാൻ ലക്ഷ്യംകണ്ടു. ആവേശമുൾക്കൊണ്ട്‌ മുൻ മന്ത്രി പാലോളി മുഹമ്മദ്‌കുട്ടി, എംഎൽഎമാരായ പി ഉബൈദുള്ള, എ പി അനിൽകുമാർ, വഖഫ്‌ ബോർഡ്‌ ചെയർമാൻ ടി കെ ഹംസ എന്നിവരും ഗോളടിച്ചു. മലപ്പുറം എംഎസ്‌പി ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ലാ സ്‌പോർട്‌സ്‌ കൗൺസിൽ സംഘടിപ്പിച്ച ചടങ്ങിലാണ്‌ ലഹരിക്കെതിരെ മന്ത്രിയുടെയും നേതാക്കളുടെയും ഗോൾ പിറന്നത്‌.  2030 ലോകകപ്പിൽ പങ്കെടുക്കാൻ രാജ്യത്തെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ‘വൺ മില്യൺ ഗോൾ’ പദ്ധതിയുടെ ഭാഗമായി ലഹരിക്കെതിരെ വൺ മില്യൺ ഗോൾ @ മലപ്പുറം മന്ത്രി വി അബ്ദുറഹ്‌മാൻ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് വി പി അനിൽ, മുൻ ഇന്ത്യൻ ക്യാപ്‌റ്റൻ യു ഷറഫലി, സി സുരേഷ്‌,  കെ പി ജയശ്രീ, പി അഷ്റഫ്, ആഷിഖ് കൈനിക്കര, യു അബ്ദുൽ കരീം, സൂപ്പർ സ്റ്റുഡിയോ അഷ്റഫ്, പൂളക്കണ്ണി മുഹമ്മദലി, ഷാജറുദ്ദീൻ കോപിലാൻ, സുരേന്ദ്രൻ മങ്കട, കെ മനോഹരകുമാർ, പി ഹൃഷികേശ് കുമാർ,  കെ എ നാസർ,  കെ പി ഫൈസൽ, എച്ച്‌ പി  അബ്ദുൾ മഹറൂഫ് എന്നിവരും ഗോളടിച്ചു.   നഗര–- ഗ്രാമീണ മേഖലകളിലെ ആയിരത്തിലധികം കേന്ദ്രങ്ങളിൽ 10-–-12 വയസ് പ്രായമുള്ള കുട്ടികൾക്ക് പരിശീലനം നൽകുന്നതാണ്‌ വൺ മില്യൺ ഗോൾ പദ്ധതി.  മികച്ച പ്രതിഭകളെ ജില്ലാതലത്തിലേക്കും സംസ്ഥാനതലത്തിലേക്കും തെരഞ്ഞെടുത്ത് തുടർച്ചയായ വിദഗ്ധ പരിശീലനം നൽകും. കായിക പരിശീലനത്തോടൊപ്പം യുവതലമുറയിൽ ലഹരിവിരുദ്ധ പ്രവർത്തനം നടത്താനും ലക്ഷ്യമിടുന്നു.   Read on deshabhimani.com

Related News