വെളിയങ്കോട് നാല് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു; ഒരാളെ കാണാനില്ല

മിസ്ഹബ്


 പൊന്നാനി  വെളിയങ്കോട് അഴിമുഖത്തോട് ചേർന്ന് പുഴയിൽ കുളിക്കുന്നതിനിടെ നാല് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു. ഒരാളെ കാണാതായി. വെളിയങ്കോട് ബീവിപ്പടി സ്വദേശി കരുവീട്ടിൽ മനാഫിന്റെ മകൻ ഒമ്പതാം ക്ലാസ് വിദ്യാർഥി മിസ്ഹബിനെ (13)യാണ് കാണാതായത്. മറ്റു മൂന്നുപേരെ രക്ഷപ്പെടുത്തി.  ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. കൂട്ടുകാരൊത്ത് അഴിമുഖത്ത് കുളിക്കുന്നതിനിടെ റുസ്തം (14)ആണ്‌ ആദ്യം ഒഴുക്കിൽപെട്ടത്‌. തുടർന്ന്‌ രക്ഷപ്പെടുത്താൻ ഇറങ്ങിയ മിസ്ഹബ്‌, റിൻവാൻ (12), ഫാസിൽ (12) എന്നിവരും ഒഴുക്കിൽപ്പെടുകയായിരുന്നു.  ഇതുകണ്ട മണൽ തൊഴിലാളികളും നാട്ടുകാരും ചേർന്ന് മൂന്നുപേരെ രക്ഷപ്പെടുത്തി. എന്നാൽ മിസ്ഹബിനെ രക്ഷപ്പെടുത്താനായില്ല.  പൊന്നാനി പൊലീസ്, തീരദേശ പൊലീസ്, ഫയർഫോഴ്സ്, മത്സ്യബന്ധന ബോട്ടുകൾ എന്നിവർ ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. Read on deshabhimani.com

Related News