ഭാര്യാമാതാവിനെ മർദിച്ച കേസിൽ യുവാവ് അറസ്റ്റിൽ

ഗോവിന്ദരാജ്


 പെരിന്തല്‍മണ്ണ ഭാര്യാമാതാവിനെ മര്‍ദിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ തമിഴ്‌നാട് സേലം ഓമലൂര്‍ മുത്തംപട്ടി മങ്ങാണിക്കാട് ഗോവിന്ദരാജിനെ (31) പെരിന്തല്‍മണ്ണ പൊലീസ് പിടികൂടി. തമിഴ്‌നാട് ദീവാട്ടിപ്പട്ടി സ്വദേശിനി സാവിത്രിയുടെ പരാതിയിലാണ് അറസ്റ്റ്. ജൂണ്‍ 14-ന് സാവിത്രിയും മകള്‍ തെന്നരസി (25)യും താമസിക്കുന്ന പെരിന്തല്‍മണ്ണയിലെ ക്വാര്‍ട്ടേഴ്‌സിലേക്ക് ഗോവിന്ദരാജും മറ്റു രണ്ടാളുകളും കയറിച്ചെന്നു. 11 മാസം പ്രായമായ ഇവരുടെ കുട്ടിയെ വിട്ടുകിട്ടുന്നതിന് തെന്നരസി ഗോവിന്ദരാജിനെതിരെ പരാതി നല്‍കിയിരുന്നു. ഇതിന്റെ വിരോധത്താല്‍ തെന്നരസിയെ മര്‍ദിച്ചു. തടയാന്‍ ചെന്ന സാവിത്രിയെ ചവിട്ടിപ്പരിക്കേല്‍പ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. Read on deshabhimani.com

Related News