പഴയ കെട്ടിടങ്ങൾ ഓർമയാകുന്നു



  മലപ്പുറം മലപ്പുറം കെഎസ്‌ആർടിസി ബസ് ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്‌സ് നിർമാണത്തിനായി  പഴയ കെട്ടിടങ്ങൾ അടുത്തയാഴ്ച പൊളിച്ചുതുടങ്ങും. ഇതിനുള്ള ടെൻഡർ നടപടിക്ക് തിരുവനന്തപുരത്തെ കെഎസ്ആർടിസി ചീഫ് ഓഫീസ് അനുമതി നൽകി.  ടെർമിനൽ യാർഡ് നിർമാണത്തിനാണ്‌ നിലവിലെ കെട്ടിടങ്ങൾ പൊളിക്കുന്നത്. സുരക്ഷാ ബൂത്ത്‌ ആദ്യം പൊളിക്കും.  27നുശേഷമായിരിക്കും കോൺക്രീറ്റ് കെട്ടിടം പൊളിക്കുക.  ഭരണനിർവഹണ ബ്ലോക്ക് രണ്ടാമത്‌ പൊളിക്കും. താൽപ്പര്യമുള്ളവർക്ക് 26ന് വൈകിട്ട് അഞ്ചുവരെ ക്വട്ടേഷൻ നൽകാം. 27ന്‌ പകൽ 11ന് ലേലം ആരംഭിക്കും. ഇതിനുശേഷം ലേലം ഉറപ്പിച്ച് അം​ഗീകാരത്തിനായി ചീഫ് ഓഫീസിന് കൈമാറും. അംഗീകാരമായാൽ പൊളിക്കും. ഇതിനുശേഷം മൂന്നാം ഘട്ടത്തിലായിരിക്കും സ്‌റ്റേഷൻ മാസ്റ്റർ ഓഫീസ് പൊളിക്കുക. പഴയ കെട്ടിടങ്ങൾ പൊളിക്കുമെന്നതിനാൽ  ഡിപ്പോ പ്രവർത്തനം സെപ്‌തംബർമുതൽ താൽക്കാലികമായി പുതിയ കെട്ടിടത്തിലേക്ക്‌ മാറ്റിയിട്ടുണ്ട്‌. ഇവിടെ ഇലക്ട്രിക്കൽ ജോലികൾ, ടൈലിടൽ, പെയിന്റിങ്, മറ്റ് മിനുക്കുപണികൾ എന്നിവ ഉടൻ ആരംഭിക്കും.  ഡിസംബറിൽ പൂർത്തിയാകും. സംസ്ഥാന സർക്കാറിന്റെ പുതുവത്സര സമ്മാനമായി ജനുവരി ആദ്യവാരം ടെർമിനൽ നാടിന് സമർപ്പിക്കാനാണ് ലക്ഷ്യമിടുന്നത്‌.   Read on deshabhimani.com

Related News